കാറ്റേ കാറ്റെ പൂങ്കാറ്റേ - F
കാറ്റേ.. കാറ്റെ.. കാറ്റേ.. പൂങ്കാറ്റേ..
കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല്..
ഊഞ്ഞാലാടും കാറ്റേ.. പോരാമോ...
ഉണ്ണിക്കൊരു മുത്തം നൽകാമോ...
പൂവിന്റെ നാള് രേവതി...
സ്നേഹിക്കുവാനെനിക്കാരിനി
എൻ താമര മുത്തേ.. ആരാരോ...
കാറ്റേ.. കാറ്റെ.. കാറ്റേ.. പൂങ്കാറ്റേ..
കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല്..
ആലിലത്തൊട്ടിലിൽ.. നീലവർണ്ണം
വനമാലയ്ക്ക് പുണ്യമായ്.. ഓടിവായോ
ആശിച്ച പീലിപ്പൂ.. ചൂടിവായോ..
അമ്മയ്ക്കാനന്ദ കണ്ണുനീരായി വായോ
നീയീ പൊന്നമ്പിളി വെട്ടം
കിളികൾക്കും നിന്നോടിഷ്ടം
മണിമുറ്റം പോലും ഗോപുരം...
അണയാത്ത ദീപമായ്.. നീ..
തെളിയുന്നു..പാഴ്ച്ചിമിഴിൽ
തലയിൽ ഞാൻ വെയ്ക്കുകയില്ല
താഴത്തും വെയ്ക്കുകയില്ല...
തങ്കനിലാവേ നീയുറങ്ങിയോ..
കാറ്റേ.. കാറ്റെ.. കാറ്റേ.. പൂങ്കാറ്റേ..
കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല്..
കണ്ണുനീർത്തുമ്പിക്ക് പാട്ടു തന്നു
നിറവിണ്ണിനു താരകപൂക്കൾ തന്നു
മോഹിച്ച ജീവിതപ്പീലി തന്നു
എന്റെ പ്രാണന്റെ പൈയ്യിനു പാൽ ചുരന്നു
ഇനിയെന്തിനു മറ്റൊരു മോഹം...
നിറനിറയുകയാണീ ജന്മം
പൊഴിയുന്നു മേഘം.. മോഹനം..
മണിനീല വർണ്ണമായി നീ...
മറയുന്നു വേദനയിൽ..
ഒരു പാട്ടിൽ ഒതുങ്ങില്ലല്ലോ
ഹൃദയത്തിൻ കടലലയല്ലോ ...
അമ്പാടിപ്പൂവേ നീയുറങ്ങിയോ
കാറ്റേ.. കാറ്റെ.. കാറ്റേ.. പൂങ്കാറ്റേ..
കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല്..
പൂവിന്റെ നാള് രേവതി...
സ്നേഹിക്കുവാനെനിക്കാരിനി
എൻ താമര മുത്തേ.. ആരാരോ...
കാറ്റേ.. കാറ്റെ.. കാറ്റേ.. പൂങ്കാറ്റേ..
കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല്..