കൊടുങ്ങല്ലൂരമ്പലത്തിൽ

കൊടുങ്ങല്ലൂരമ്പലത്തില് താലപ്പൊലിക്ക് ഞാൻ ഒറ്റക്ക്പോയതും നേരാണേ
പോരുമ്പോരുപെണ്ണൊരുത്തി എന്റെ കൂട്ടത്തിൽപോന്നതും നേരാണേ
കൂട്ടരെ സംഗതി നേരാണേ
        [കൊടുങ്ങല്ലൂ ....
തിക്കിതിരക്കി നടന്നു ഞാൻ
അമ്പലം മൂന്നു വലം വെച്ചേ
താഴത്തെ കാവില് വന്നുഞാൻ വട്ടം തിരിഞ്ഞൊന്ന് നോക്കുമ്പോൾ
തിക്കിതിരക്കി നടന്നു ഞാൻ
അമ്പലം മൂന്നു വലം വെച്ചേ
താഴത്തെ കാവില് വന്നു ഞാൻ വട്ടം തിരിഞ്ഞൊന്ന് നോക്കുമ്പോൾ
താടിക്ക് കൈയ്യും കൊടുത്തിട്ട് തെക്കോട്ടും നോക്കി ഇരിപ്പൊരുത്തി
തത്ത ചത്ത കൈനോട്ടക്കാരീടെ ചേലില് ചിന്തിച്ചിരിപ്പ വള്
         [ കൊടുങ്ങല്ലുരമ്പ..
നട്ടപ്പുറ വെയിലത്തിരിക്കണതാരാണപ്പീ പെണ്ണൊരുത്തി
തഞ്ചത്തിലൊരഞ്ചാറാണുങ്ങൾ വലവെച്ച് കലിവെച്ച് നിൽക്കുമ്പോൾ
നട്ടപ്പുറ വെയിലത്തിരിക്കണതാരാണപ്പീ പെണ്ണൊരുത്തി
തഞ്ചത്തിലൊരഞ്ചാറാണുങ്ങൾ വലവെച്ച് കലിവെച്ച് നിൽക്കുമ്പോൾ
പോയാലൊരു വാക്കെന്നും വെച്ചു ഞാൻ കാര്യം തിരക്കിയടുത്തപ്പോൾ
പച്ചമൊള കീറണപോലെയാ പൊട്ടണ്ചിറ്റണ് പെണ്ണൊരുത്തി
ഹൊയ്
      [കൊടുങ്ങല്ലൂരമ്പ...
പെണ്ണല്ലേ പെരുവഴീലാവണ്ട പെങ്ങളെ പോലെ പൊറുത്തോട്ടെ
പടിവരെ പെങ്ങളെ പോലെ പതുങ്ങി ഒതുങ്ങി നടന്നോള്
പെണ്ണല്ലേ പെരുവഴീലാവണ്ട പെങ്ങളെ പോലെ പൊറുത്തോട്ടെ
പടിവരെ പെങ്ങളെ പോലെ പതുങ്ങി ഒതുങ്ങി നടന്നോള്
പടികേറി പടിക്കലും കേറിപ്പോ പാമ്പിന്റെ പോലെ പടംവിരിച്ച്
പെങ്ങള് പോയ് പെണ്ണായപ്പോ മരുമോളും മൂത്തവളമ്മായിഅമ്മ   ഹോയ്
       [കൊടുങ്ങല്ലൂരമ്പ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kodungloorambalathil

Additional Info

Year: 
1998

അനുബന്ധവർത്തമാനം