തില്ലാന പാടിവരൂ

തില്ലാനപാടി വരൂ കിളിമകളെ കളമൊഴിയേ
എല്ലാരും താളംതട്ടി തകിലു കൊട്ടി പാടിടുന്നേ
നാമോന്നായ് ഈനാളിൽ ഉണർന്നു പാടുംനേരം
തേനൂറും മോഹങ്ങൾ ഈ മണ്ണിലാടും നേരം
കുടമുല്ല കൂട്ടിലെ കുറുവാലി പെണ്ണേ വാ
കളിയാടാനീ വഴിയെ
ചെറുചെല്ലകാറ്റിന്റെ കുളിരുള്ളൊരാനന്ദ തളിരുണ്ണാനീവഴിയെ
       [തില്ലാനപാടിവരൂ...
മഴവിൽ പൊന്നോമൽ സ്വപ്നങ്ങളായ്
മധുരം മനതാരിൽ നിറയുന്നുവോ
അറിയാതഴകോലും വർണ്ണങ്ങളായ്
അരികിൽ അനുഭൂതി ഉറയുന്നുവോ
സംഗീതമായ് സൗഭാഗ്യമായ്
സംഗീതമായ് സൗഭാഗ്യമായ്
നോവുകളകലും നേരം നാമതിലുണരും നേരം
കുടമുല്ല കൂട്ടിലെ കുറുവാലി പെണ്ണേ വാ
കളിയാടാനീ വഴിയെ
ചെറുചെല്ലകാറ്റിന്റെ കുളിരുള്ളൊരാനന്ദ തളിരുണ്ണാനീവഴിയെ
       [തില്ലാനപാടിവരൂ...
ചെമ്മാന കുങ്കുമവും പൊന്നാടയുമായ്
വായാടി പെണ്ണാളെ നീയും വായോ
ഇന്നല്ലോ ഏഴാംമലമേലെ കാവിൽ
ഈരേഴുലകിന്നും ഉത്സവമേളം
ഉല്ലാസമായ് ഉന്മാദമായ്
ഉല്ലാസമായ് ഉന്മാദമായ്
ഉള്ളിൽ ആമോദമായ് മണ്ണിൽ ആഘോഷമായ്
കുടമുല്ല കൂട്ടിലെ കുറുവാലി പെണ്ണേ വാ
കളിയാടാനീ വഴിയെ
ചെറുചെല്ലകാറ്റിന്റെ കുളിരുള്ളൊരാനന്ദ തളിരുണ്ണാനീവഴിയെ
       [തില്ലാനപാടിവരൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thillana padivaru

Additional Info

Year: 
1998

അനുബന്ധവർത്തമാനം