മഞ്ചാടിക്കുന്നിലെ പ്രാവേ [D]
മഞ്ചാടികുന്നിലെ പ്രാവേ
മാരന്റെ വെള്ളരിപൂവേ
വന്നല്ലോ മധുരിക്കും സ്വയംവര നാള്
വർണ്ണങ്ങൾ വലം വെക്കും പൂതിരുനാള്
മാർഗഴി തിങ്കളിലൊന്നിച്ചു കൂടാം
മാണിക്യ കല്ലിന്റെ മോതിരംമാറാം
[മഞ്ചാടികുന്നിലെ...
കർപ്പൂര പുലരികൾ കൈകൂപ്പുമഴകിന്റെ
തൃകോവിൽനട തുറന്നു
പുഷ്പാഞ്ജലിക്കെന്റെ നക്ഷത്രം കവർന്നൊരു
സ്വപ്നത്തിൽ നീ പൊതിഞ്ഞു
മുല്ലപ്പന്തൻ കുട കീഴിൽ നീ പോരുമോ
അല്ലിയിതൾ തേൻ നൽകുമോ
മുത്തുമണി ചിലമ്പൊച്ച കാതോർക്കുമോ
മുന്നാഴി പൂനൽകുമോ
ഒടുവിലീ നിമിഷവും
ഒരുയുഗലഹരിയിലേകാന്ത സംഗീതമായ് അലിയും
അതിൽ നീ ഒഴുകും
[മഞ്ചാടികുന്നിലെ...
കല്യാണ കുരുവികൾ
കളകളം പൊഴിക്കുന്ന
കയ്യോന്നി പുഴകടവിൽ
നിർമ്മാല്യതിടമ്പുപോൽ
നീരാടി വരുംനിന്റെ
പൊൻമേനി ഞാൻ തുടയ്ക്കാം
ചിപ്പിക്കുള്ളിൽ തിളങ്ങുന്ന മുത്തുംതരാം
സിന്ദൂര പൊട്ടുംതരാം
പത്തുപറ പവിഴംനിൻ ചുണ്ടിൽതരാം
വാർതിങ്കൾ കിണ്ണംതരാം
നിറയുമീ മറവിയിൽ
ഒരുവനലതികപോൽ മാകന്തമേനിന്നിൽഞാൻ പടരും
പുളകം വിരിയും
[മഞ്ചാടികുന്നിലെ...