തിരയെഴുതും
Music:
Lyricist:
Singer:
Film/album:
ആ ... ആ....ആ....
തിരയെഴുതും മണ്ണിൽ ഒരു കാവ്യം
കരപറയും പൊന്നേ ഇത് പ്രേമം
മലർവിരിഞ്ഞാലും കണ്ണേ മഴപൊഴിഞ്ഞാലും
മാറിൽ നീ ചേർക്കുമ്പോൾ മധുരമീ പ്രേമം
[തിരയെഴുതും.....
നിറപറ കവിയുമൊരാഴകേ
ഇതൾമിഴി എഴുതിയ കുളിരേ
കവിതകൾ നിന്നെത്തേടി പോരില്ലേ
വിരലുകളരുളിയപുളകം വെറുമൊരു തളിരിനു സുഖദം
ഇനിയൊരു ജന്മംകൂടി കാണില്ലേ
മിഴികളിലില്ലയോ പ്രണയസമുദ്രം
അതിലലിയുന്നുവോ ഹൃദയസുഗന്ധം
അരികിലൊരാകാശ പൂവഴകില്ലേ
[തിരയെഴുതും.....
ഉണരുമൊരുയിരിനു മൊഴിയായി
സിരകളിൽ ഒരു സുഖലയമായി
ഇടവഴി കാറ്റായെന്നും പോരില്ലേ
പകലിനു ചിറകടി തളരും
ഇരവുകൾ ഇണകളെ അറിയും
അതുവരെ എന്നും കാത്തുനിൽക്കില്ലേ
പുതുമകളോരാന്നായി നാമറിയില്ലയോ
പുലരികളോരോന്നും നേരറിയില്ലയോ
അതുവരെ നാം എന്നും കാമുകരല്ലേ
[തിരയെഴുതും...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
thirayezhuthum
Additional Info
Year:
1998
ഗാനശാഖ: