തിര എഴുതും മണ്ണില്‍ [D ]

തിരയെഴുതും മണ്ണിൽ ഒരു കാവ്യം 
കഥപറയും പൊന്നേ ഇത് പ്രേമം 
മലർവിരിഞ്ഞാലും കണ്ണേ മഴപൊഴിഞ്ഞാലും 
മാറിൽ നീ ചേർക്കുമ്പോൾ മധുരമീ പ്രേമം
തിരയെഴുതും മണ്ണിൽ ഒരു കാവ്യം

നിറപറ കവിയുമൊരാഴകേ
ഇതൾമിഴി എഴുതിയ കുളിരേ
കവിതകൾ നിന്നെത്തേടി പോരില്ലേ 
വിരലുകളരുളിയപുളകം 
വെറുമൊരു തളിരിനു സുഖദം 
ഇനിയൊരു ജന്മംകൂടി കാണില്ലേ 
മിഴികളിലല്ലയോ പ്രണയസമുദ്രം 
അതിലലിയുന്നുവോ ഹൃദയസുഗന്ധം 
അരികിലൊരാകാശ പൂവഴകില്ലേ
തിരയെഴുതും മണ്ണിൽ ഒരു കാവ്യം 

ഉണരുമൊരുയിരിനു മൊഴിയായി 
സിരകളിൽ ഒരു സുഖലയമായി 
ഇടവഴിയേ കാറ്റായെങ്ങും പോരില്ലേ 
പകലിനു ചിറകടി തളരും 
ഇരവുകൾ ഇണകളെ അറിയും 
അതുവരെ എന്നും കാത്തുനിൽക്കില്ലേ 
പുതുമകളോരാന്നായി നാം അറിയില്ലയോ 
പുലരികളോരോന്നും നേരറിയില്ലയോ 
അതുവരെ നാം എന്നും കാമുകരല്ലേ.... (പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thira ezhutum mannil

Additional Info

Year: 
1998

അനുബന്ധവർത്തമാനം