കൈ കൊട്ടു പെണ്ണേ
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
കരുമാടിക്കുട്ടനും നന്ദിനികുട്ടിക്കും
ആറ്റുനോറ്റുണ്ടായ കല്യാണം (2)
നാദസ്വരം വേണം തകിലു വേണം
പിന്നെ ആശാൻ ചേന്നന്റെ തപ്പു വേണം (2)
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട് ആ..
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
തന്നാരോ തന്നാരോ തക തെയ്യകം തെയ്യകം തന്നാരോ (2)
പെണ്ണിന്റെ കണ്ണിലു പൂത്തിരി കത്തുമ്പോൽ
പകിരിയും മത്താപ്പും വേറെ വേണോ
തന്നാരോ തന്നാരോ തക തെയ്യകം തെയ്യകം തന്നാരോ
പെണ്ണിന്റെ കണ്ണിലു പൂത്തിരി കത്തുമ്പോൽ
പകിരിയും മത്താപ്പും വേറെ വേണോ
നന്ദിനിക്കുട്ടീടെ പുഞ്ചിരിയുള്ളപ്പോൾ
മാനത്തൊരമ്പിളി വേറെ വേണോ
മാനത്തൊരമ്പിളി വേറെ വേണോ
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
നാലുകാലുള്ളൊരു നങ്ങേലി പെണ്ണിനു
കാവാലം കായലിൽ തുള്ളാട്ടം
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട് ആ..
നാലുകാലുള്ളൊരു നങ്ങേലി പെണ്ണിനു
കാവാലം കായലിൽ തുള്ളാട്ടം
പുള്ളിയുടുപ്പുള്ള പൂവാലൻ തുമ്പിക്കു
പുഞ്ച വരമ്പത്തു തുള്ളാട്ടം
പുള്ളിയുടുപ്പുള്ള പൂവാലൻ തുമ്പിക്കു
പുഞ്ച വരമ്പത്തു ചാഞ്ചാട്ടം
പുഞ്ച വരമ്പത്തു ചാഞ്ചാട്ടം
തെയ്യക്കം താരോ തെയ്യക്കം താരോ
തെയ്യക്കം തെയ്യക്കം തെയ്യാരോ
തെയ്യക്കം താരോ തെയ്യക്കം താരോ
തെയ്യക്കം തെയ്യക്കം തെയ്യാരോ
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട് ആ..
കരുമാടിക്കുട്ടനും നന്ദിനികുട്ടിക്കും
ആറ്റുനോറ്റുണ്ടായ കല്യാണം (2)
നാദസ്വരം വേണം തകിലു വേണം
പിന്നെ ആശാൻ ചേന്നന്റെ തപ്പു വേണം (2)
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
കൊഞ്ചും വളയിട്ട് കൈ കൊട്ട്