ചേലുള്ള വള്ളത്തിൽ

ചേലുള്ള വള്ളത്തിൽ
ചാഞ്ചക്കം വള്ളത്തിൽ
ചേകവന്റെ തിരുവെഴുന്നള്ളത്ത്
ചേകവന്റെ തിരുവെഴുന്നള്ളത്ത്
(ചേലുള്ള വള്ളത്തിൽ )

പടവാളുണ്ട് പരിചയുമുണ്ട്
പുടമുറിക്കായ് തിരുവെഴുന്നള്ളത്ത്
പുടമുറിക്കായ് തിരുവെഴുന്നള്ളത്ത്
(ചേലുള്ള വള്ളത്തിൽ )

ആടിയാടിയൊഴുകി
തിര കരയിൽ വന്നു തഴുകി (2)
കുറുമൊഴിക്ക് പുളകം
ആയ് കുരവയിട്ടു കിളികൾ

താലിയ്ക്ക് പൊന്നുരുക്കാൻ കിഴക്കുണർന്നേ (2)
തട്ടാൻ കിഴക്കുണർന്നേ
തട്ടാൻ കിഴക്കുണർന്നേ
(ചേലുള്ള വള്ളത്തിൽ )

പൊൻ കിനാക്കൾ ഉണരും
മിഴി ദൂരെ ദൂരെ നീട്ടി (2)
മനസ്സിനുള്ളിലാരോ
മൃദു മധുര വീണ മീട്ടി
ആദ്യത്തെ രാത്രിയുടെ ലഹരിയല്ലേ (2)
നെഞ്ചിൽ തുടിച്ചുയർന്നൂ
നെഞ്ചിൽ തുടിച്ചുയർന്നൂ
(ചേലുള്ള വള്ളത്തിൽ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chelulla vallathil

Additional Info

Year: 
2001

അനുബന്ധവർത്തമാനം