കരുമാടിക്കുട്ടൻ
യൗവനത്തിലെത്തിയിട്ടും കുട്ടികളുടെ മാനസികവളർച്ച മാത്രമുണ്ടായിരുന്ന കുട്ടന് നന്ദിനിയോട് പ്രണയം തോന്നുന്നു.പക്ഷേ നന്ദിനി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു.
Actors & Characters
Actors | Character |
---|---|
നന്ദിനിയുടെ കൂട്ടുകാരി | |
Main Crew
കഥ സംഗ്രഹം
ഈ ചിത്രത്തിലെ ഒരു രംഗത്തിനു വേണ്ടി കലാഭവൻ മണി പൂർണനഗ്നനായി അഭിനയിച്ചത് അക്കാലത്തു വാർത്തയായിരുന്നു .
കുട്ടൻ മുപ്പത് വയസ്സുള്ള ആളാണെങ്കിലും അവന് ചെറിയ കുട്ടിയുടെ മാനസിക വളർച്ച മാത്രമേ ഉണ്ടായിരുന്നുള്ളു.ഇരുണ്ട നിറമായതിനാൽ ആളുകൾ അവനെ കരുമാടിക്കുട്ടൻ എന്ന് വിളിക്കുന്നു.ഗ്രാമത്തിലെ ആർക്കു വേണ്ടിയും എന്തും ചെയ്യാൻ അവൻ എപ്പോഴും തയ്യാറായിരുന്നു.വിശക്കുമ്പോൾ അവൻ പല ജോലിയും ചെയ്യുമെങ്കിലും ഏതു ജോലി ചെയ്താലും അഞ്ചു രൂപയിൽ കൂടുതൽ കൂലി അവന് ഒരിക്കലും കിട്ടിയിരുന്നില്ല.എന്നാൽ ഈ തുച്ഛമായ തുകയ്ക്ക് വേണ്ടി അവൻ കഠിനാധ്വാനം ചെയ്യുന്നു. കൂലി കുറഞ്ഞാലോ ആളുകൾ പരിഹസിച്ചാലോ ഒന്നും അവന് ആരോടും ഒരു പരാതിയുമുണ്ടായിരുന്നില്ല.
ബന്ധുവും കോളേജ് വിദ്യാർത്ഥിനിയുമായ നന്ദിനിയോട് കുട്ടന് പ്രണയമുണ്ടായിരുന്നു.പക്ഷേ നന്ദിനിയും അവളുടെ കോളേജ് പ്രൊഫസറും പരസ്പരം പ്രണയത്തിലാകുന്നു.അവർ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു.നന്ദിനിയുടെ അച്ഛനിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് സമ്പത്തെല്ലാം തട്ടിയെടുത്ത ഗ്രാമത്തിലെ കൗശലക്കാരനായ ഭൂവുടമയാണ് നീലകണ്ഠൻ.നീലകണ്ഠന്റെ മകനായ ശേഖരൻ എന്ന സ്ത്രീലംബടന് നന്ദിനിയോട് താല്പര്യമുണ്ടായിരുന്നു.അയാൾ നന്ദിനിയോട് അപമര്യാദയായി പെരുമാറിയപ്പോൾ നന്ദിനി അയാളെ തല്ലുകയും അപമാനിക്കുകയും ചെയ്യുന്നു.പ്രതികാരമെന്ന നിലയിൽ നന്ദിനിയെയും മുത്തശ്ശിയെയും ശേഖർ അവരുടെ വീട്ടിൽ നിന്ന് പുറത്താക്കുകയും അങ്ങനെ നന്ദിനിയുടെ വിവാഹം മുടങ്ങുകയും ചെയ്യുന്നു. നന്ദിനിയെയും അവളുടെ രോഗബാധിതയായ മുത്തശ്ശിയെയും കുട്ടൻ തന്റെ ചെറിയ വീട്ടിൽ താമസിപ്പിക്കുന്നു.പിന്നീട് നന്ദിനിയുടെ മുത്തശ്ശി മരിക്കുകയും നന്ദിനിയെ ശേഖർ ബലാത്സംഗം ചെയ്യുകയും ചെയ്തു. നന്ദിനി ഗർഭിണിയാവുകയും നീലകണ്ഠന്റെ മകൾ ഇടപെട്ട് അവളുടെ ഗർഭം അലസിപ്പിക്കുകയും ചെയ്യുന്നു.നീലകണ്ഠൻ നന്ദിനിയെ ശേഖറിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ നോക്കിയെങ്കിലും നന്ദിനി വിസമ്മതിക്കുന്നു.ദുഖിതനായ കുട്ടൻ നീലകണ്ഠനെ അപമാനിക്കുന്നതോടെ കുട്ടനെ കൊല്ലാൻ ശേഖർ തീരുമാനിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|