അശോകൻ ആലപ്പുഴ

Asokan Alappuzha

   2019ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടിയ വ്യക്തിയാണ് പറവൂർ വട്ടയ്ക്കാട് വീട്ടിൽ അശോകൻ എന്ന അശോകൻ ആലപ്പുഴ. 

     വസ്ത്രലങ്കാര രംഗത്ത് അറിയപ്പെടുന്ന വ്യക്തിയായ  മനോജ് ആലപ്പുഴ വഴി ആണ്  സിനിമാരംഗത്തേക്ക് അശോകൻ എത്തുന്നത്. കുറെയധികം ചിത്രങ്ങളിൽ സഹവസ്ത്രാലങ്കാരവും ഏഴ് ചിത്രങ്ങളിൽ സ്വതന്ത്ര വസ്ത്രാലങ്കാരവും നിർവഹിച്ചിട്ടുണ്ട്.

     വയനാട്ടിലെ ആദിവാസി ജീവിതം ആസ്പദമാക്കി മനോജ് കാന സംവിധാനം ചെയ്ത 'കെഞ്ചീര 'എന്ന ചിത്രമാണ് അശോകനെ പുരസ്കാരത്തിന് അർഹനാക്കിയത്. 
ഉഷയാണ് ഭാര്യ. മക്കൾ: അശ്വതി, അശ്വിൻ, അനന്തകൃഷ്ണൻ.