വിനയൻ
മലയാള ചലച്ചിത്ര സംവിധായകൻ. 1957-ൽ ആലപ്പുഴജില്ലയിലെ കുട്ടനാട് ജനിച്ചു. 1988-ൽ ആലിലക്കുരുവികൾ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് വിനയൻ സിനിമാരംഗത്ത് സജീവമാകുന്നത്. 1989-ൽ ആയിരം ചിറകുള്ള മോഹം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധായകനായി തുടക്കം കുറിച്ചു. 1990- മോഹൻലാലിന്റെ ഛായയുള്ള മദൻലാൽ എന്ന നടനെ നായകനാക്കി സൂപ്പർസ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്തു.
പിന്നീട് വിനയന്റെ സംവിധാനത്തിൽ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി. അവയിൽ ഇൻഡിപെൻഡൻസ്, ശിപായി ലഹള, ദിലീപ് നായകനായ രണ്ടാമത്തെ ചിത്രമായ കല്യാണസൗഗന്ധികം, പ്രേത സിനിമയായ ആകാശഗംഗ, കലാഭവൻ മണിയെ നായകപദവിയിലേയ്ക്കുയർത്തിയ സിനിമകളായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ. ജയസൂര്യയുടെ ആദ്യ ചിത്രമായ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ, മമ്മൂട്ടി നായകനായ ചിത്രങ്ങളായ ദാദാ സാഹിബ്, രാക്ഷസരാജാവ്, പൃഥിരാജ് നായകനായ ഹൊറർ ചിത്രം വെള്ളിനക്ഷത്രം, ഉയരം കുറഞ്ഞ ആളുകളെ അഭിനയിപ്പിച്ച സിനിമ അത്ഭുതദ്വീപ്, എന്നിവയെല്ലാം വലിയ സാമ്പത്തികവിജയം നേടിയ ചിത്രങ്ങളാണ്. അത്ഭുത ദ്വീപ് സിനിമയിലഭിനയിച്ച അജയകുമാർ( ഗിന്നസ് പക്രു ) ഒരു സിനിമയിൽ മുഴുനീള വേഷം ചെയ്ത ആദ്യത്തെ ഉയരം കുറഞ്ഞയാൾ എന്ന പേരിൽ ഗിന്നസ് ബുക്കിന്റെ ബഹുമതിയ്ക്ക് അർഹനായി. അത്ഭുത ദ്വീപ് തമിഴ് ഭാഷയിലേയ്ക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുകയും ചെയ്തു.
മലയാള സിനിമകൾ കൂടാതെ ഒരു തമിഴ് സിനിമയും വിനയൻ സംവിധാനം ചെയ്തിട്ടുണ്ട്. നാളൈ നമതൈ ആയിരുന്നു ആ ചിത്രം. ധാരാളം അഭിനേതാക്കളെ തന്റെ സിനിമകളിലൂടെ വിനയൻ മലയാള ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അവരിൽ ജയസൂര്യ, ഇന്ദ്രജിത്ത്, അനൂപ് മേനോൻ, ഹണിറോസ്, പ്രിയാമണി, സുരേഷ്കൃഷ്ണ, മണിക്കുട്ടൻ, മേഘ്ന രാജ്, ലക്ഷ്മി മേനോൻ, രാജാമണി, ഗായകരായ സിതാര, സുധീപ്കുമാർ.ഇവരെല്ലാം സിനിമാരംഗത്ത് പ്രശസ്ഥരായി. MACTA Federation-ന്റെ സ്ഥാപകനും പ്രസിഡന്റുമായിരുന്നു വിനയൻ. വിനയൻ തന്റെ മകൻ വിഷ്ണു വിനയനെ നായകനാക്കി ആകാശഗംഗ 2 സംവിധാനം ചെയ്തു.
വിനയന്റെ ഭാര്യയുടെ പേര് നീന. രണ്ടു മക്കളാണ് അവർക്കുള്ളത്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം പത്തൊൻപതാം നൂറ്റാണ്ട് | തിരക്കഥ വിനയൻ | വര്ഷം 2022 |
ചിത്രം ഇരുളിന്റെ നാളുകൾ | തിരക്കഥ | വര്ഷം 2020 |
ചിത്രം ആകാശഗംഗ 2 | തിരക്കഥ വിനയൻ | വര്ഷം 2019 |
ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതി | തിരക്കഥ ഉമ്മർ മുഹമ്മദ് | വര്ഷം 2018 |
ചിത്രം ഇന്ത്യാ ടുഡെ | തിരക്കഥ | വര്ഷം 2014 |
ചിത്രം ലിറ്റിൽ സൂപ്പർമാൻ ത്രീഡി | തിരക്കഥ വിനയൻ | വര്ഷം 2014 |
ചിത്രം ഡ്രാക്കുള | തിരക്കഥ വിനയൻ | വര്ഷം 2013 |
ചിത്രം രഘുവിന്റെ സ്വന്തം റസിയ | തിരക്കഥ വിനയൻ, അഡ്വ മണിലാൽ | വര്ഷം 2011 |
ചിത്രം യക്ഷിയും ഞാനും | തിരക്കഥ വിനയൻ | വര്ഷം 2010 |
ചിത്രം അതിശയൻ | തിരക്കഥ വിനയൻ | വര്ഷം 2007 |
ചിത്രം ബ്ലാക്ക് ക്യാറ്റ് | തിരക്കഥ വിനയൻ | വര്ഷം 2007 |
ചിത്രം ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ | തിരക്കഥ വിനയൻ | വര്ഷം 2007 |
ചിത്രം ബോയ് ഫ്രണ്ട് | തിരക്കഥ ജെ പള്ളാശ്ശേരി | വര്ഷം 2005 |
ചിത്രം അത്ഭുതദ്വീപ് | തിരക്കഥ വിനയൻ | വര്ഷം 2005 |
ചിത്രം സത്യം | തിരക്കഥ വിനയൻ | വര്ഷം 2004 |
ചിത്രം വെള്ളിനക്ഷത്രം | തിരക്കഥ വിനയൻ | വര്ഷം 2004 |
ചിത്രം മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും | തിരക്കഥ വിനയൻ | വര്ഷം 2003 |
ചിത്രം വാർ ആൻഡ് ലൗവ് | തിരക്കഥ വിനയൻ, ജെ പള്ളാശ്ശേരി | വര്ഷം 2003 |
ചിത്രം ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ | തിരക്കഥ കലൂർ ഡെന്നിസ് | വര്ഷം 2002 |
ചിത്രം കാട്ടുചെമ്പകം | തിരക്കഥ വിനയൻ | വര്ഷം 2002 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഇടനിലങ്ങൾ | കഥാപാത്രം | സംവിധാനം ഐ വി ശശി | വര്ഷം 1985 |
സിനിമ മീനമാസത്തിലെ സൂര്യൻ | കഥാപാത്രം | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്ഷം 1986 |
സിനിമ ആലിലക്കുരുവികൾ | കഥാപാത്രം | സംവിധാനം എസ് എൽ പുരം ആനന്ദ് | വര്ഷം 1988 |
സിനിമ കല്ലു കൊണ്ടൊരു പെണ്ണ് | കഥാപാത്രം ജേർണലിസ്റ്റ് | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 1998 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ആയിരം ചിറകുള്ള മോഹം | സംവിധാനം വിനയൻ | വര്ഷം 1989 |
ചിത്രം സൂപ്പർസ്റ്റാർ | സംവിധാനം വിനയൻ | വര്ഷം 1990 |
ചിത്രം കന്യാകുമാരിയിൽ ഒരു കവിത | സംവിധാനം വിനയൻ | വര്ഷം 1993 |
ചിത്രം ശിപായി ലഹള | സംവിധാനം വിനയൻ | വര്ഷം 1995 |
ചിത്രം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും | സംവിധാനം വിനയൻ | വര്ഷം 1999 |
ചിത്രം ഇൻഡിപ്പെൻഡൻസ് | സംവിധാനം വിനയൻ | വര്ഷം 1999 |
ചിത്രം ദാദാ സാഹിബ് | സംവിധാനം വിനയൻ | വര്ഷം 2000 |
ചിത്രം രാക്ഷസരാജാവ് | സംവിധാനം വിനയൻ | വര്ഷം 2001 |
ചിത്രം കരുമാടിക്കുട്ടൻ | സംവിധാനം വിനയൻ | വര്ഷം 2001 |
ചിത്രം കാട്ടുചെമ്പകം | സംവിധാനം വിനയൻ | വര്ഷം 2002 |
ചിത്രം മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും | സംവിധാനം വിനയൻ | വര്ഷം 2003 |
ചിത്രം വാർ ആൻഡ് ലൗവ് | സംവിധാനം വിനയൻ | വര്ഷം 2003 |
ചിത്രം സത്യം | സംവിധാനം വിനയൻ | വര്ഷം 2004 |
ചിത്രം വെള്ളിനക്ഷത്രം | സംവിധാനം വിനയൻ | വര്ഷം 2004 |
ചിത്രം അത്ഭുതദ്വീപ് | സംവിധാനം വിനയൻ | വര്ഷം 2005 |
ചിത്രം അതിശയൻ | സംവിധാനം വിനയൻ | വര്ഷം 2007 |
ചിത്രം ബ്ലാക്ക് ക്യാറ്റ് | സംവിധാനം വിനയൻ | വര്ഷം 2007 |
ചിത്രം യക്ഷിയും ഞാനും | സംവിധാനം വിനയൻ | വര്ഷം 2010 |
ചിത്രം രഘുവിന്റെ സ്വന്തം റസിയ | സംവിധാനം വിനയൻ | വര്ഷം 2011 |
ചിത്രം ലിറ്റിൽ സൂപ്പർമാൻ ത്രീഡി | സംവിധാനം വിനയൻ | വര്ഷം 2014 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പത്തൊൻപതാം നൂറ്റാണ്ട് | സംവിധാനം വിനയൻ | വര്ഷം 2022 |
തലക്കെട്ട് ആകാശഗംഗ 2 | സംവിധാനം വിനയൻ | വര്ഷം 2019 |
തലക്കെട്ട് ലിറ്റിൽ സൂപ്പർമാൻ ത്രീഡി | സംവിധാനം വിനയൻ | വര്ഷം 2014 |
തലക്കെട്ട് ഡ്രാക്കുള | സംവിധാനം വിനയൻ | വര്ഷം 2013 |
തലക്കെട്ട് രഘുവിന്റെ സ്വന്തം റസിയ | സംവിധാനം വിനയൻ | വര്ഷം 2011 |
തലക്കെട്ട് യക്ഷിയും ഞാനും | സംവിധാനം വിനയൻ | വര്ഷം 2010 |
തലക്കെട്ട് അതിശയൻ | സംവിധാനം വിനയൻ | വര്ഷം 2007 |
തലക്കെട്ട് ബ്ലാക്ക് ക്യാറ്റ് | സംവിധാനം വിനയൻ | വര്ഷം 2007 |
തലക്കെട്ട് ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ | സംവിധാനം വിനയൻ | വര്ഷം 2007 |
തലക്കെട്ട് അത്ഭുതദ്വീപ് | സംവിധാനം വിനയൻ | വര്ഷം 2005 |
തലക്കെട്ട് വെള്ളിനക്ഷത്രം | സംവിധാനം വിനയൻ | വര്ഷം 2004 |
തലക്കെട്ട് സത്യം | സംവിധാനം വിനയൻ | വര്ഷം 2004 |
തലക്കെട്ട് മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും | സംവിധാനം വിനയൻ | വര്ഷം 2003 |
തലക്കെട്ട് വാർ ആൻഡ് ലൗവ് | സംവിധാനം വിനയൻ | വര്ഷം 2003 |
തലക്കെട്ട് കാട്ടുചെമ്പകം | സംവിധാനം വിനയൻ | വര്ഷം 2002 |
തലക്കെട്ട് രാക്ഷസരാജാവ് | സംവിധാനം വിനയൻ | വര്ഷം 2001 |
തലക്കെട്ട് സൂപ്പർസ്റ്റാർ | സംവിധാനം വിനയൻ | വര്ഷം 1990 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പത്തൊൻപതാം നൂറ്റാണ്ട് | സംവിധാനം വിനയൻ | വര്ഷം 2022 |
തലക്കെട്ട് ഡ്രാക്കുള | സംവിധാനം വിനയൻ | വര്ഷം 2013 |
തലക്കെട്ട് രഘുവിന്റെ സ്വന്തം റസിയ | സംവിധാനം വിനയൻ | വര്ഷം 2011 |
തലക്കെട്ട് യക്ഷിയും ഞാനും | സംവിധാനം വിനയൻ | വര്ഷം 2010 |
തലക്കെട്ട് ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ | സംവിധാനം വിനയൻ | വര്ഷം 2007 |
തലക്കെട്ട് വെള്ളിനക്ഷത്രം | സംവിധാനം വിനയൻ | വര്ഷം 2004 |
തലക്കെട്ട് സത്യം | സംവിധാനം വിനയൻ | വര്ഷം 2004 |
തലക്കെട്ട് മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും | സംവിധാനം വിനയൻ | വര്ഷം 2003 |
തലക്കെട്ട് വാർ ആൻഡ് ലൗവ് | സംവിധാനം വിനയൻ | വര്ഷം 2003 |
തലക്കെട്ട് കാട്ടുചെമ്പകം | സംവിധാനം വിനയൻ | വര്ഷം 2002 |
തലക്കെട്ട് രാക്ഷസരാജാവ് | സംവിധാനം വിനയൻ | വര്ഷം 2001 |
തലക്കെട്ട് സൂപ്പർസ്റ്റാർ | സംവിധാനം വിനയൻ | വര്ഷം 1990 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ആലിലക്കുരുവികൾ | സംവിധാനം എസ് എൽ പുരം ആനന്ദ് | വര്ഷം 1988 |
ഗാനരചന
വിനയൻ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ഇടനെഞ്ചിൽ തുടികൊട്ടുന്നൊരു | ചിത്രം/ആൽബം മിസ്റ്റർ ക്ലീൻ | രചന വിനയൻ | ആലാപനം പി ആർ പ്രകാശ് | രാഗം | വര്ഷം 1996 |