സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും

ഓ  ഓ
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും
ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും
ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും
മനസ്സേ കരയരുതേ
മനസ്സേ കരയരുതേ
കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം
ഞങ്ങള്‍ കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും
ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും

ധസധസ ധസധസ ധാസ നീനീ
ധസ ധസ ധസ ധസ ധാസ ഗാ
ധസധസ ധസധസ ധാസ നീനീ
ധസ ധസ ധസ ധസ ധാസ ഗാ
നീസാ നീപമാ ഗാമഗാ സാനീസാ
നീസാ നീപമാഗാമഗാ സാനീസാ

കണ്ണിലും കരളിലും കൂരിരുള്‍ നല്‍കിയ
കാരുണ്യവാനോടൊരു ചോദ്യം (2)
ഇനിയൊരു ജന്മം തന്നിടുമോ.... ഓ
ഇനിയൊരു ജന്മം തന്നിടുമോ
ഈ നിറമാര്‍ന്ന ഭൂമിയെ കാണാന്‍
കനിവാര്‍ന്നൊരമ്മയെ‍ കാണാന്‍

സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും
ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും
നീസാ നീപമാ ഗാമഗാ സാനീസാ

ചിരിയ്ക്കാന്‍ കൊതിച്ചോരു പുഞ്ചിരിപ്പൂവുകള്‍
കരയാന്‍ വിതുമ്പി നില്‍ക്കുന്നു (2)
കാലമീ കുരുന്നുകള്‍ക്കേകീടുമോ..... ഓ
കാലമീ കുരുന്നുകള്‍ക്കേകീടുമോ
ഒരു സാന്ത്വന സംഗീത താളം
സ്നേഹത്തിന്‍ താരാട്ടു ഗീതം

സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും
ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും
മനസ്സേ കരയരുതേ മനസ്സേ

Atn3mj-D3oM