ശരത്കാല മുകിലേ
ശരത്കാല മുകിലേ മഴപ്പീലിക്കുളിരേ
മനസ്സിന്റെ വിളി കേൾക്കുമോ (2)
പിരിയാത്ത ഞങ്ങൾ ഇണമാൻ കിടാങ്ങൾ
വിരഹത്തിൽ നീറി കഴിയുന്നു തമ്മിൽ
ഒരു ദൂതു ചൊല്ലാമോ ഓ ഓ
ശരത്കാല മുകിലേ മഴപ്പീലിക്കുളിരേ
മനസ്സിന്റെ വിളി കേൾക്കുമോ
ആ നീലമിഴികൾ പൊഴിയുന്നതാണീ
രാവിൻ ബാഷ്പകണങ്ങൽ
പ്രണയത്തിൻ ഗന്ധം നിറയുന്നതാണീ
ഓരോ താമരമലരും..
തെന്നൽ തളർന്നു വരും കണ്ണീർ കടം പറയും
ഞാൻ ദൂരെ ദൂരെ..
അവൾ ഒരു നോക്കു കാണാതെ ഉറങ്ങില്ലല്ലോ
ശരത്കാല മുകിലേ മഴപ്പീലിക്കുളിരേ
മനസ്സിന്റെ വിളി കേൾക്കുമോ
ശരത്കാല മുകിലേ മഴപ്പീലിക്കുളിരേ
മനസ്സിന്റെ വിളി കേൾക്കുമോ
പതിവുള്ളതെല്ലാം മോഹിച്ചു പോകും
പാവം കാമുകഹൃദയം..
മഴവിൽക്കിനാവിൽ കവിളിന്റെ വർണ്ണം
കാണും ഞാനൊരു നിമിഷം..
വിണ്ണിൻ മുഴുമതിക്കും ചൊന്നാൽ കളങ്കമില്ലേ
എന്തേ ഈ ദേവീ..
അവൾ നിറചന്ദ്ര മണിദീപ പ്രഭയല്ലയോ
ശരത്കാല മുകിലേ മഴപ്പീലിക്കുളിരേ
മനസ്സിന്റെ വിളി കേൾക്കുമോ
പിരിയാത്ത ഞങ്ങൾ ഇണമാൻ കിടാങ്ങൾ
വിരഹത്തിൽ നീറി കഴിയുന്നു തമ്മിൽ
ഒരു ദൂതു ചൊല്ലാമോ ഓ ഓ
ശരത്കാല മുകിലേ മഴപ്പീലിക്കുളിരേ
മനസ്സിന്റെ വിളി കേൾക്കുമോ
ശരത്കാല മുകിലേ മഴപ്പീലിക്കുളിരേ
മനസ്സിന്റെ വിളി കേൾക്കുമോ