മാരിക്കാറ്റ്
മാരിക്കാറ്റ് വീശ് വീശ്....മാരൻ പാട്ട് പാട് പാട്...
തൈപ്പെണ്ണിന് പീലിക്കണ്ണിൽ മയ്യ്....
വയ്യ് രാജ വയ്യ് വയ്യ് വയ്യ്..............(2)
വെള്ളിത്തളിക കിലുങ്ങീട്ട്...തുള്ളിക്കുഴയണ പെണ്ണാണ്...
തങ്കച്ചുരിക ചുഴറ്റിട്ട് കളിയങ്കം പൊരുതണ കണ്ണാണ്.....
തുടു മെയ്യ് മെയ്യ്....കൊട് കൈയ്യ് കൈയ്യ് .............(മാരിക്കാറ്റ്.......വയ്യ്)
തെക്കൻ കനവെയിലോരത്ത്..പക്കം പൊങ്ങിയ മാടത്ത്...
തെക്കൻ കാവിലിരിപ്പാണോ...പത്തുവെളുപ്പിനിറങ്ങാനോ...
വെക്കം താഴെയിറങ്ങണ്ടേ ....മേളച്ചെണ്ട മുഴക്കണ്ടേ.......
നിന്നെ കാക്കണ പെണ്ണില്ലേ .......നിന്നെ കാക്കണ പെണ്ണില്ലേ............
അവളെന്നെ കാക്കണ നാളില്ലേ....
നീ മാരിയമ്മനെ കുമ്പിടും നേരത്തവളുടെ താമ്പാളം.......
നേരാണേ ചെറു താംബൂലം.............(മാരിക്കാറ്റ്.......വയ്യ്)
തക്കിടിമുണ്ടൻ താറാവേ അക്കരെയിക്കരെ നീരാട്ട്.....
ചെത്തിയെടുത്ത പനങ്കള്ളിൽ ചെമ്മരിമൂപ്പനൊരാറാട്ട്.....
പെണ്ണേ വെക്കമൊരുങ്ങിയ്ക്കോ...കണ്ണും കണ്ണും ഇണങ്ങിയ്ക്കോ....
മച്ചമ്പിയ്‌ക്കൊരു മയിലില്ലേ....മച്ചമ്പിയ്‌ക്കൊരു മയിലില്ലേ......
അവനെത്താൻ വൈകണതെന്താണ്....
നീ നേരറിഞ്ഞുവോ....തേര് വന്നുവോ....
തേരിലിരിയ്ക്കണതാരാണ്...തോള് കുലുക്കണതാരാണ്.........(2)(പല്ലവി)