അശ്വതി വിജയൻ

Aswathi Vijayan
Aswathi Vijayan
Date of Birth: 
Sunday, 12 August, 1990
ആലപിച്ച ഗാനങ്ങൾ: 3

ചലച്ചിത്ര പിന്നണി ഗായിക. 1990 ഓഗസ്റ്റ് 12 ന് കോട്ടയം ജില്ലയിലെ പാലയിൽ ടി കെ വിജയന്റെയും മോഹനകുമാരിയുടെയും മകളായി ജനിച്ചു. അച്ഛൻ റിട്ടയേഡ് ട്രെഷറി ഓഫീസറാണ്. മ്യൂസിക്ക് ടീച്ചറായ അമ്മ സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും റിട്ടയർ ചെയ്തു.  സെന്റ് മേരീസ് യു പി സ്ക്കൂൾ മൂലമറ്റം, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്ക്കൂൾ ആർക്കുളം എന്നിവിടങ്ങളിലായിരുന്നു അശ്വതിയുടെ പ്രാഥമിക വിദ്യാഭ്യാസം. സ്ക്കൂൾ പഠനത്തിനുശേഷം കമ്പ്യൂട്ടർ സയൻസിൽ ബിടെക് കഴിഞ്ഞു. കുട്ടിക്കാലം മുതൽക്കേ സംഗീതം പഠിച്ചിരുന്നു. അമ്മയായിരുന്നു ആദ്യ ഗുരു. അതിനുശേഷം ചിറയ്ക്കൽ സന്തോഷ്, അംബികാദേവി, ടോമി തോമസ് എന്നീ ഗുരുക്കന്മാരിൽ നിന്ന് കർണ്ണാടക സംഗീതവും, ഉസ്താദ് ഫായിസ് ഖാനിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചു.

 അശ്വതി വിജയന്റെ അമ്മ മോഹനകുമാരി എം ജി രാധാകൃഷ്ണൻ, ഉദയാഭാനു, പെരുമ്പാവൂർ ജി രവീന്ദ്ര നാഥ് എന്നിവരുടെയൊക്കെ ലളിതഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.   അശ്വതി 4ാം ക്ലാസിൽ പഠിക്കമ്പോൾ പങ്കെടുത്ത ഒരു ഗാനമേളയിലൂടെ തൊടുപുഴയിലുള്ള  Advocate താജുദീൻ, Sargam Speed Audios ലെ സർഗ്ഗം കബീറിന് പരിചയപ്പെടുത്തിക്കൊടുത്തു. അതിനു ശേഷം സംഗീത സംവിധായകൻ മോഹൻ സിത്താരയെ കണ്ട് വോയ്സ് ടെസ്റ്റിനായി ചേതനാ സ്റ്റുഡിയോയിൽ ചെന്നു. രാക്ഷസരാജാവ് എന്ന സിനിമയിലെ ഗാനത്തിനുള്ള വോയ്സ് ടെസ്റ്റായിരുന്നു അത്. ടെസ്റ്റിൽ വിജയിച്ച അശ്വതി "സ്വപ്നം ത്യജിച്ചാൽ സ്വർഗ്ഗം ലഭിയ്ക്കും"... എന്ന യുഗ്മ ഗാനം യേശുദാസിനോടൊപ്പം രാക്ഷസ രാജാവിൽ ആലപിച്ചു. 2001 ലായിരുന്നു സിനിമ റിലീസായത്. പിന്നീട് 2013 ൽ മിഴി, കാമൽ സഫാരി എന്നീ സിനിമകളിലും അശ്വതി ഗാനങ്ങൾ ആലപിച്ചു. 

കേരള സ്ക്കൂൾ കലോത്സ്വവത്തിൽ രണ്ടു തവണ ശാസ്ത്രീയ സംഗീതത്തിലും രണ്ടു തവണ ലളിത സംഗീതത്തിലും സംസ്ഥാന തലത്തിൽ അശ്വതി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.അശ്വതി ഇപ്പോൾ അമേരിയ്ക്കയിലാണ്. അവിടെ ജോലിഎടുക്കുന്നതിനോടൊപ്പം തന്റെ സംഗീതമേഖലയിലെ പ്രവർത്തനങ്ങളും തുടർന്നുപോകുന്നു.  Dakkem Tabalem എന്നൊരു സംഗീത ബാൻഡ് അശ്വതിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. അശ്വതിയുടെ സഹോദരൻ അജിത്ത് ഓഡിയോ എഞ്ചിനീയറായും അതിനോടൊപ്പം മ്യൂസിക്ക് ടീച്ചറായും ചെന്നൈയിൽ വർക്ക് ചെയ്യുന്നു.

 Aswathy Vijayan 

      HIMUNA 

      Arakulam PO

      Idukki

Email: achuhimuna@gmail.com 

 

Facebook: 

 

https://www.facebook.com/aswathy.vijayan.5095110