ദീപാങ്കുരൻ
മലയാളചലച്ചിത്രരംഗത്ത് സംഗീത സംവിധായകൻ,ഗായകൻ,പശ്ചാത്തലസംഗീതകാരൻ എന്നിങ്ങനെ വിവിധങ്ങളായ മേഖലകൾ കൈകാര്യം ചെയ്യുന്ന കലാകാരനാണ് ദീപാങ്കുരൻ.
സംഗീതകാരന്മാരുടെ കുടുംബമാണ് ദീപാങ്കുരന്റേത്. മുത്തച്ഛൻ കണ്ണാടി ഭാഗവതർ എന്ന കേശവൻ നമ്പൂതിരി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായിരുന്നു. അച്ഛൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രശസ്തനായ കർണാടക സംഗീതജ്ഞനും മലയാള സിനിമയിലെ ശ്രദ്ധേയനായ ഗാനരചയിതാവും,സംഗീതസംവിധായകനും,അഭിനേതാവുമാണ്. ഇളയച്ഛൻ കൈതപ്രം വിശ്വനാഥനും മലയാള സിനിമാ സംഗീതസംവിധായകനാണ്.
1996ൽ ജയരാജിന്റെ സംവിധാനം ചെയ്ത "ദേശാടനം" എന്ന സിനിമയിൽ, കൈതപ്രം ദാമോദരൻ നമ്പൂതിരി രചനയും സംഗീതവും നിർവഹിച്ച "നാവാമുകുന്ദ ഹരേ.." എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ദീപാങ്കുരൻ സിനിമയിലെത്തിയത്. ആദ്യമായിപശ്ചാത്തലസംഗീതം ചെയ്ത സിനിമ സുരേഷ് പാലഞ്ചേരിയുടെ "ശലഭം". കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധായകനായ "മഴവില്ലിന്നറ്റം വരെ" എന്ന സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം നൽകി 2011ൽ സംഗീതസംവിധായകനുമായി.2011ൽ ഗോവയിലെ അന്താരാഷ്ട്രചലച്ചിത്രോൽസവത്തിന്റെ ഷാജി എൻ കരുൺ സംവിധാനം ചെയ്ത സിഗ്നേച്ചർ ഫിലിമിനു സംഗീതം നൽകിയതും ദീപാങ്കുരനായിരുന്നു.
മുംബൈയിലെ ഗന്ധർവ മഹാവിദ്യാലയ മണ്ഡലിൽ നിന്നു കർണാടകസംഗീതത്തിൽ ഡിപ്ലോമയും ലണ്ടനിലെ ലീഡ്സ് മെട്രോപൊളിറ്റൻ സർവകലാശാലയിൽ നിന്നും മ്യൂസിക് പ്രൊഡക്ഷനിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട് ദീപാങ്കുരൻ.കൂടാതെ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദധാരിയുമാണ്.
ദേവീശരണ്യയാണ് ഭാര്യ.സ്വദേശം കോഴിക്കോട്.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
നാവാമുകുന്ദ ഹരേ ഗോപാലക | ദേശാടനം | കൈതപ്രം | ബിഹാഗ് | 1996 | |
അമ്മേ ദേവി | ആറാം ജാലകം | കൈതപ്രം | കൈതപ്രം | 1998 | |
ആരാധന വിദ്യാരാധന | ലൈഫ് ഈസ് ബ്യൂട്ടിഫുൾ | കൈതപ്രം | ഔസേപ്പച്ചൻ | 2000 | |
ഈശ്വർ സത്യ് ഹേ | സത്യം ശിവം സുന്ദരം | പണ്ഡിറ്റ് നരേന്ദ്രശർമ്മ | ലക്ഷ്മികാന്ത് പ്യാരേലാൽ | 2000 | |
ലോകാ സമസ്താ സുഖിനോ ഭവന്തു | ഫോർ ദി പീപ്പിൾ | കൈതപ്രം | ജാസി ഗിഫ്റ്റ് | ശുദ്ധധന്യാസി | 2004 |
പയ്യന്നൂർ പവിത്രം പൊൻ വിരലിൽ | കാൽച്ചിലമ്പ് | കൈതപ്രം | കൈതപ്രം | 2008 | |
മീരാ മീരാ | ശലഭം | കൈതപ്രം | കൈതപ്രം | 2008 | |
ലേഖേ ചന്ദ്രലേഖേ | ശലഭം | കൈതപ്രം | കൈതപ്രം | 2008 | |
മഴ വരണുണ്ടേ | തട്ടുംപുറത്ത് അച്യുതൻ | അനിൽ പനച്ചൂരാൻ | ദീപാങ്കുരൻ | 2018 | |
വിടില്ല പോണ്ട കള്ളാ | തട്ടുംപുറത്ത് അച്യുതൻ | ബീയാർ പ്രസാദ് | ദീപാങ്കുരൻ | 2018 |
സംഗീതം
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഉരു | ഇ എം അഷ്റഫ് | 2023 |
ഒരു നക്ഷത്രമുള്ള ആകാശം | അജിത് പുല്ലേരി, സുനീഷ് ബാബു | 2019 |
തട്ടുംപുറത്ത് അച്യുതൻ | ലാൽ ജോസ് | 2018 |
കടം കഥ | സെന്തിൽ രാജൻ | 2017 |
ലിസമ്മയുടെ വീട് | ബാബു ജനാർദ്ദനൻ | 2013 |
ശലഭം | സുരേഷ് പാലഞ്ചേരി | 2008 |
Music Programmer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കടം കഥ | സെന്തിൽ രാജൻ | 2017 |