മുത്തുമണിരാധേ

പ്രഥമസമാഗമലജ്ജിതയാ
പടുചാടുശതൈരനുകൂലം
മൃദുമധുരസ്മിതഭാഷിതയാ
ശിഥിലീകൃതജഘനദുകൂലം

മുത്തുമണിരാധേ മുത്തുമുത്തു രാധേ
പുത്തിലഞ്ഞി പൂത്തു എത്തിയീവസന്തം
നിൻ്റെ പാദരേണു തേടിടുന്നു ഞാനീ
മൺവരമ്പുതോറും, കണ്മറഞ്ഞതെന്തേ

എൻ വേണുഗാനം കേൾപ്പതില്ല നീയെൻ
അന്തരംഗരാഗം തൊട്ടെടുത്തുമില്ല
നീയൊളിച്ചുവെയ്ക്കും വർണ്ണമയിൽപ്പീലി
ചൂടിയെൻ മോഹം താരിടുമോ
മുകിൽ മാറി മഴവില്ലും തെളിയാറായി

സരിഗരിസാ, പധനിധപാ, ഗമധപ മഗരിഗസാ

പൊൻവളയൂരി നീ വെൺകൊലുസ്സൂരി നീ
സ്വരമിയലാതെയെങ്ങോപോയി
ചന്ദനഗന്ധം വഴിയും നിന്നുടെ
പരിമൃദുമേനിയെൻ വഴികാട്ടിടും
കുളിർകാറ്റിൽ പുളകം പോൽ പുണരും നിന്നെ

Muthumani Radhe Official Video Song HD | THATTUMPURATHU ACHUTHAN | Kunchacko Boban | Lal Jose