അനിൽ പനച്ചൂരാൻ
കവിയും ഗാനരചയിതാവും ആയ അനിൽ പനച്ചൂരാൻ ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബർ 20-ന് ആണ് ജനിച്ചത്. അനിൽകുമാർ പി.യു. എന്നാണ് യഥാർത്ഥ നാമം. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകതീയ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇടക്ക് അഭിഭാഷകനായും ജോലി ചെയ്തിരുന്നു. വലയിൽ വീണ കിളികൾ, അനാഥൻ,
പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർ കനലുകൾ എന്നിവയാണ് പ്രധാന കവിതകൾ.
മകൾക്ക് എന്ന ചിത്രത്തിലൂടെ ആണ് അനിൽ സിനിമയിൽ എത്തുന്നത്. ഇടവമാസ്സ പെരുമഴ പെയ്ത രാവതിൽ എന്ന് തുടങ്ങുന്ന ആ ഗാനത്തിന് സംഗീതം നൽകിയത് രമേശ് നാരായണനും ആലപിച്ചത് ബാലചന്ദ്രൻ ചുള്ളിക്കാടും ആയിരുന്നു. 2007ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന ചിത്രത്തിൽ അനിൽ തന്നെ എഴുതി ആലപിച്ച ചോര വീണ മണ്ണിൽ എന്ന ഗാനം അദ്ദേഹത്തിന്റെ ആലാപന ശൈലി കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാം ഒരു ബാർബറാം ബാലനെ എന്ന ഗാനം മലയാള സിനിമ ഗാനരചന മേഖലയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു. ഈ രണ്ടു ഗാനങ്ങൾ ഇപ്പോഴും ഏവരുടെയും പ്രിയ ഗാനങ്ങൾ ആണ്. പിന്നീട് നൂറിലധികം ഗാനങ്ങൾക്ക് അദ്ദേഹം വരികൾ എഴുതി. ഗാനരചന കൂടാതെ അഭിനയത്തിലും സംഗീത സംവിധാനത്തിലും സജീവമാകുന്ന സമയത്ത്, 2021 ജനുവരി 3 ന് ഹൃദയാഘാതത്തെ തുടർന്ന് അനിൽ അന്തരിച്ചു.
ഭാര്യ: മായ, മക്കൾ: മൈത്രേയി, ആരുൾ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
മാണിക്യക്കല്ല് | ഉത്തമൻ | എം മോഹനൻ | 2011 |
കിഡ്നി ബിരിയാണി | സുധാകരൻ | മധു തത്തംപള്ളി | 2015 |
യാത്ര ചോദിക്കാതെ | അനീഷ് വർമ്മ | 2016 |
ആലപിച്ച ഗാനങ്ങൾ
ഗാനരചന
അനിൽ പനച്ചൂരാൻ എഴുതിയ ഗാനങ്ങൾ
സംഗീതം
Edit History of അനിൽ പനച്ചൂരാൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
8 Mar 2022 - 11:58 | Achinthya | |
20 Feb 2022 - 00:45 | Achinthya | |
5 Jan 2021 - 22:18 | Ashiakrish | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
21 Aug 2009 - 13:24 | Vijayakrishnan |