ടി ആർ സൗമ്യ
T R Soumya
പരസ്യ ജിംഗിളുകളിലൂടെയാണ് ടി ആർ സൗമ്യ ആലാപനരംഗത്തെത്തുന്നത്. ക്ലബ് എഫ് എം ചാനലിന്റെ "ടൺ കണക്കിനു ഫൺ" എന്ന പരസ്യഗാനം സൗമ്യയെ ശ്രദ്ധേയയാക്കി.
"അറബിക്കഥ"യിൽ "താനേ പാടും വീണേ" എന്ന പാട്ടിലൂടെ ബിജിബാൽ ആണ് സൗമ്യയെ പിന്നണിഗാനരംഗത്ത് അവതപിപ്പിയ്ക്കുന്നത്.തുടർന്ന്, "മിന്നാമിന്നിക്കൂട്ടം", ഇഡിയറ്റ്സ്", "വയലിൻ" തുടങ്ങിയ സിനിമകളിൽ ബിജിബാൽ,നന്ദു ആർ കർത്ത എന്നിങ്ങനെ വിവിധസംഗീതസംവിധായകർക്കുവേണ്ടി പാടി. "ഒഴിമുറി" എന്ന സിനിമയിൽ ബിജിബാലിന്റെ തന്നെ സംഗീതത്തിൽ പാടിയ "വാക്കിനുള്ളിലെ..." എന്ന ഗാനം ആണ് ടി ആർ സൗമ്യയെ പ്രശസ്തയാക്കിയത്.
മലയാളസിനിമയിൽ തിരക്കുള്ള യുവഗായികയാണ് സൗമ്യ ഇന്ന്. കൂടാതെ ഒരു കമ്പനിയിൽ എഛ് ആർ ഹെഡ് ആയും ജോലി ചെയ്യുന്നുണ്ട്.അതോടൊപ്പം,സംഗീതസംവിധായകൻ ബിജിബാലിന്റെ ട്രൂപ്പിലെ പ്രധാനപാട്ടുകാരിയുമാണ് ടി ആർ സൗമ്യ.