പറന്നൂ പുതിയ ലോകങ്ങൾ
പറന്നൂ പുതിയ ലോകങ്ങൾ തുറന്നൂ
ലഹരിയൊന്നാകെ പടികളിറങ്ങാതെ
സിരകളിലോടുന്നന്തെന്തേ..
പുഴയ്ക്കും പുതുമ തോന്നുന്നു ..
മഴയ്ക്കും മിഴികളിന്നോളം ..
ഇന്നിവർ കാണുന്നൊരഴകുകൾ കാണാഞ്ഞതെന്തേ
മണ്ണിലോരോന്നിനുണ്ട് നേരായ നേരം ..
നേരമെത്തുന്നു നേരമാവുന്ന നേരം..
കണ്ണിനോരത്തു സ്വപ്നമുണ്ടായിരുന്നോ..
ചെറുതിളക്കകങ്ങളെങ്ങുമുണ്ടായിരുന്നോ
പകലിനെ തിരിയവേ... വിങ്ങുമീ സന്ധ്യതൻ
നോവു തെല്ലെങ്കിലും കൊണ്ടുവോ..
തെന്നിയിറങ്ങുന്ന മിന്നലുമിന്നെന്റെ നെഞ്ചിൽ തന്നൂ ഒരാവേശം
മണ്ണിലോരോന്നിനുണ്ട് നേരായ നേരം ..
നേരമെത്തുന്നു നേരമാവുന്ന നേരം..
മുന്നിലാകാശമെന്നുമുണ്ടായിരുന്നോ..
ആശ മിന്നാമിനുങ്ങുപോൽ പാറിനിന്നോ
ഉയിരിനെ പുൽകുമീ ഉണർവ്വുമായ് ഉയരവേ
ഇന്നു താരങ്ങളായ് മാറി നാം...
നന്മ നിലാവിട്ട് കണ്ണെഴുതുംന്നേരം
എല്ലാം കാണാൻ അഴകേറുന്നു..
മണ്ണിലോരോന്നിനുണ്ട് നേരായ നേരം ..ആ
നേരമെത്തുന്നു നേരമാവുന്ന നേരം...ആ
മണ്ണിലോരോന്നിനുണ്ട് നേരായ നേരം ..ആ
നേരമെത്തുന്നു നേരമാവുന്ന നേരം...ആ