ചാക്കോ മാഷ്
ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളില്‍ ഉത്സവപ്പറമ്പുകളെ ഇളക്കിമറിച്ചിട്ടുള്ള ഗാനമേള സമിതികളായ ആലപ്പുഴ ബ്ലൂ ഡയമണ്ട് ഓര്‍ക്കസ്ട്ര, കൊച്ചിന് കലാഭവന്‍, മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയിസ് എന്നിവയിൽ പ്രവർത്തിച്ചിരുന്നു. ഏയ്ഞ്ചല്‍ വോയിസിന്റെ മുഖ്യഗായകനായിരുന്നു ടി ഡി ചാക്കോ(അന്നത്തെ ടി ഡി ചാക്കോ ഇന്ന് ചാക്കോ മാഷാണ് , നാലര പതിറ്റാണ്ടിലേറെയായി ഗാനമേളകളില്‍ സജീവമായി നിന്ന ചാക്കോയ്ക്ക് ജനങ്ങള്‍ നല്കിയ ആദരവാണ് 'മാഷ്' എന്ന സംബോധന.)
ഹോംലി മീല്‍സ് എന്ന ചിത്രത്തിനു വേണ്ടി 'വെളിച്ചം വിരിഞ്ഞു' എന്ന ടൈറ്റില്‍ ഗാനം ആലപിച്ച് ചാക്കോ മാഷ് ചലചിത്രരംഗത്തേയ്ക്കും കടന്നു. അറുപത്തിയഞ്ചാം വയസ്സിലും തന്റെ ആലാപനമികവിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് ആ പാട്ടിലൂടെ ചാക്കോ മാഷ് തെളിയിച്ചു. വിദ്യാഭ്യാസ കാലത്ത് സഹപാഠിയായിരുന്ന ജോണ്സണ് പിന്നീട് സംഗീത സംവിധായകനായ ജോണ്സണ് മാഷ് ആയപ്പോള്‍ പലവട്ടം സിനിമയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും തന്റെ തട്ടകം ഗാനമേളയാണെന്നുറപ്പിച്ച് ചാക്കോ മാഷ് സ്നേഹപുരസരം ആ അവസരങ്ങള്‍ നിരസിക്കുകയായിരുന്നു.
അവലംബം : സാബു ജെ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് , ജോഷി കാപ്പിൽ