കിഴക്കിന്റെ ഉള്ളം
കിഴക്കിന്റെ ഉള്ളം കൈയിൽ
തുടിക്കും ചിരാതിൽ കാലം
കൊളുത്തുന്ന നാളം കാണും നേരത്ത്
പുതയ്ക്കുന്ന മഞ്ഞിൽ നിന്നും
പുറത്തേയ്ക്കു പാറിക്കൊണ്ടേ
പുലർപ്പക്ഷി നീട്ടിപ്പാടി.. അച്ഛാ ദിൻ
സഭീ ദേശ്‌വാസിയോം കോ.. അച്ഛാ ദിൻ
സഭീ ദേശ്‌വാസിയോം കോ... അച്ഛാ ദിൻ
കുതിക്കുന്ന തീവണ്ടിക്ക്
പച്ചനിറ കൊടിയും വീശി
റെയിൽപ്പാതയോരം നിൽക്കും... മാമരങ്ങളിൽ
തലേന്നത്തെ രാവിൽവന്ന്
തലചായ്ച്ച തെന്നൽ മെല്ലെ...
തുയിൽ വിട്ടുണർന്നു പാടി.. അച്ഛാ ദിൻ
സഭീ ദേശ്‌വാസിയോം കോ.. അച്ഛാ ദിൻ
സഭീ ദേശ്‌വാസിയോം കോ.. അച്ഛാ ദിൻ
വേഗത്തിലോടും തോറും മനസ്സിലെ നോവിൻ ചൂട്
നീരാവിയായി പാറി പിന്നോട്ട്
കനൽക്കട്ട പേറും നെഞ്ചം
കുളിർപ്പിച്ചു മീതേ പെയ്യും...
മഴച്ചാറ്റു മൂളിപ്പാടി അച്ഛാ ദിൻ
സഭീ ദേശ്‌വാസിയോം കോ.. അച്ഛാ ദിൻ
സഭീ ദേശ്‌വാസിയോം കോ.. അച്ഛാ ദിൻ
വടക്കൻ ചുരങ്ങൾ താണ്ടി
ഈ രാവിൻ തുരങ്കം താണ്ടി
പെരിയാറിനോരത്തെത്തും വണ്ടിക്ക്
മനസ്സിന്റെ മോദം തുള്ളി തുടിക്കുന്ന തിരയായ് മാറി
പുഴപ്പെണ്ണു് നേരുന്നുണ്ടേ അച്ഛാ ദിൻ
സഭീ ദേശ്‌വാസിയോം കോ.. അച്ഛാ ദിൻ
സഭീ ദേശ്‌വാസിയോം കോ.. അച്ഛാ ദിൻ
സഭീ ദേശ്‌വാസിയോം കോ.. അച്ഛാ ദിൻ
സഭീ ദേശ്‌വാസിയോം കോ.. അച്ഛാ ദിൻ
സഭീ ദേശ്‌വാസിയോം കോ.. അച്ഛാ ദിൻ
സഭീ ദേശ്‌വാസിയോം കോ.. അച്ഛാ ദിൻ