നാട്ടിലൂടെ കളിയാടി
ഓമനത്തിങ്കൾ കിടാവോ
നല്ല കോമളത്താമര പൂവോ
പൂവിൽ നിറഞ്ഞ മധുവോ
പരി പൂർണേന്ദു തന്റെ നിലാവോ
നാട്ടിലൂടെ കളിയാടിയോടുമിരുചക്രമുള്ള ശകടം
അതിലേറ്റിടുന്ന പുതുപൊന്‍കിനാക്ക-
ളതുമെന്തു വര്‍ണ്ണ ശബളം...
വളവുണ്ടേ തിരിവുണ്ടേ.. പാതാളക്കുഴിയുണ്ടേ
അതു താണ്ടീട്ടപ്പുറമെത്താനീയൊരു.. ജീവിതസഞ്ചാരം
നാട്ടിലൂടെ കളിയാടിയോടുമിരുചക്രമുള്ള ശകടം
അതിലേറ്റിടുന്ന പുതുപൊന്‍കിനാക്ക-
ളതുമെന്തു വര്‍ണ്ണ ശബളം...
പറക്കും മോഹവിമാനമിതമ്പണ നീലാകാശം...
നിരത്തില്‍ വേരുപിടിച്ചു കിടക്കണ വാഹനജാലം
തൂണിന്മീ്തെ പാലം.. പാലം മീതെ പാളം
അതിനു മുകളിലൊരു പുതിയ ചലനമതില്‍
കാലത്തിന്റെ താളം.. മാറ്റത്തിന്റെ ചൂളം
വളരും നഗരമതിനിടയില്‍ ഇടവഴിയില്‍
ഇറ്റ് കിനാവുകള്‍ ചേര്‍ത്തു പിടിച്ചൊരു... സഞ്ചാരം
അല്ലലറിഞ്ഞൊരു സഞ്ചാരം
നാട്ടിലൂടെ കളിയാടിയോടുമിരുചക്രമുള്ള ശകടം
അതിലേറ്റിടുന്ന പുതുപൊന്‍കിനാക്ക-
ളതുമെന്തു വര്‍ണ്ണ ശബളം...
തനിച്ചീ പാതയിലൂടിനി.. ഓടണമൊരുപിടി ദൂരം
തിരക്കില്‍ ഇല്ലയൊരാള്‍ക്കുമൊരിത്തിരി.. പരിചയഭാവം
പിറന്നൊരു നാടും... മറന്നിങ്ങു കൂടും...
ഇവനു നഗരമിതൊരഭയമിവിടെയീ
കുളിരുള്ള കാറ്റും... തണലിന്റെ പാട്ടും
കരളു തഴുകി തുണയരുളിയൊഴുകുമതില്‍
നല്ലദിനം വരുമെന്ന പ്രതീക്ഷകള്‍
നെഞ്ചോരം... ചേര്‍ത്തു പിടിച്ചൊരു സഞ്ചാരം
നാട്ടിലൂടെ കളിയാടിയോടുമിരുചക്രമുള്ള ശകടം...
അതിലേറ്റിടുന്ന പുതുപൊന്‍കിനാക്ക-
ളതുമെന്തു വര്‍ണ്ണശബളം ...
വളവുണ്ടേ തിരിവുണ്ടേ... പാതാളക്കുഴിയുണ്ടേ
അതു താണ്ടീട്ടപ്പുറമെത്താനീയൊരു ജീവിതസഞ്ചാരം