പകൽ ചാഞ്ഞളവിന്നു (F)

പകൽ ചാഞ്ഞളവിന്നു കണ്ടു ഞാൻ     
പരമേകാന്ത ഗൃഹാന്ത വാടിയിൽ..
ഒരു വെണ്മരലല്ലിയിൽ പതിഞ്ഞൊരു
തേനീച്ച മരിച്ചിരിക്കയാം
പകൽ ചാഞ്ഞളവിന്നു കണ്ടു ഞാൻ     
പരമേകാന്ത ഗൃഹാന്ത വാടിയിൽ..

മധുമാസ മദാലസങ്ങളായ്
മഹിയിൽ പ്രാണികൾ കേളിയാടവേ...
മധുമാസ മദാലസങ്ങളായ്
മഹിയിൽ പ്രാണികൾ കേളിയാടവേ...
മലരിൻ മധുരം നുണഞ്ഞു നീ
മരണം പൂകിയതെന്തു മക്ഷികേ
പകൽ ചാഞ്ഞളവിന്നു കണ്ടു ഞാൻ     
പരമേകാന്ത ഗൃഹാന്ത വാടിയിൽ..

പ്രിയനിന്ദനമോ പരാങ്മുഖ പ്രണയത്തിൻ
വിഷസൂചിപാതമോ
അണയിച്ചു ഭവാനെയന്ത്യമാം  
ചഷകത്തിൽ പുനരന്ത്യ ശയ്യയിൽ

പകൽ ചാഞ്ഞളവിന്നു കണ്ടു ഞാൻ     
പരമേകാന്ത ഗൃഹാന്ത വാടിയിൽ..
ഒരു വെണ്മരലല്ലിയിൽ പതിഞ്ഞൊരു
തേനീച്ച മരിച്ചിരിക്കയാം
പകൽ ചാഞ്ഞളവിന്നു കണ്ടു ഞാൻ     
പരമേകാന്ത ഗൃഹാന്ത വാടിയിൽ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pakal chanjalavinnu

Additional Info

Year: 
2018

അനുബന്ധവർത്തമാനം