താനേ പാടും വീണേ

 

താനേ പാടും വീണേ
നിന്‍ സിരകളെ തഴുകണതാരുടെ
വിരലിന്നു പറയൂ നീ പറയൂ
പാട്ടായ് കൂട്ടായ് കൂടാന്‍
നിന്‍ മനമെന്നെ മധുരമായ്
വിളിക്കുന്നിതനുരാഗം പറയാന്‍ ശ്രുതിസാന്ദ്രം
നിറ ചെങ്കതിര്‍ തൂകിയെന്‍ കനവായ് അരികില്‍ വരൂ
ഒത്തു നിന്നീ പാടം കൊയ്യാന്‍ എന്‍ സ്‌നേഹഗായികേ
(താനേ പാടും....)

ചീനപ്പട്ടും ചുറ്റി സന്ധ്യാവാനില്‍ നില്‍പ്പൂ
ചിരി തൂകും പൊന്നരിവാള്‍
നീയെന്നുള്ളില്‍ നില്‍പ്പൂ‍ പീലിപ്പൂവും ചൂടി
നിറദീപത്താലവുമായി
കിനാവിന്റെ വാതില്‍ വന്നു മെല്ലെ നീ തുറന്നൂ
നിലാവുള്ള രാവായ് തീര്‍ന്നെന്‍ ഹൃദയം
എന്‍ സ്‌നേഹഗായികേ
(താനേ പാടും....)

ഇല്ലത്തമ്മയ്‌ക്കുള്ളില്‍ വെള്ളിക്കിണ്ണം തുള്ളും
നിന്നോമല്‍ ചിരി കണ്ടാല്‍ നുള്ളി കള്ളം ചൊല്ലി
എന്നുള്ളത്തില്‍ പൊങ്ങി മറയല്ലേ നീയൊരു നാള്‍
വിഷാദത്തിന്‍ വേനല്‍ മെല്ലെമെല്ലെ പോയ്‌ മറഞ്ഞൂ
തുഷാരാര്‍ദ്രരാവായ് തീര്‍ന്നെന്‍ ഹൃദയം സ്‌നേഹഗായികേ
(താനേ പാടും....)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Thane paadum veene

Additional Info

അനുബന്ധവർത്തമാനം