തിരികേ ഞാൻ വരുമെന്ന
തത്തിന്തക തെയ് തോം (3)
ചങ്കിലു കേക്കണ് മണ്ണിന്‍റെ താളം
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ്
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു
(തിരികെ....)
ഒരു വട്ടിപ്പൂവുമായ് അകലത്തെയമ്പിളി
തിരുവോണത്തോണിയൂന്നുമ്പോള്‍
തിരപുല്‍കും നാടെന്നെ തിരികെ വിളിക്കുന്നു
ഇളനീരിന്‍ മധുരക്കിനാവായ് തിരികേ
(തിരികെ....)
തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകിപ്പാടുന്ന പാട്ടില്‍ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു തിരികേ
(തിരികെ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thirike njan varumenna
Additional Info
ഗാനശാഖ: