വാക്കിനുള്ളിലെ
വാക്കിനുള്ളിലെ വിങ്ങും മൌനമെ
പാഴ്ക്കിനാവു നീ ദൂരെ മായുമോ
നേർത്ത ശ്വാസമായ് വീശും സ്നേഹമേ
കോർത്ത നാദമായ് ചുണ്ടിൽ തങ്ങുമോ
തൂമഞ്ഞിൻ സ്വർണ കയ്യാലെ ചാലിച്ചു ചായം നീ
ഉൾത്തരിൽ വർണ്ണ ചേലോടെ കോറുന്നു ചിത്രം നീ
പകലിൻ കനകം പവനായ് ചിതറും കനവിൻ കടവിൽ
കുളിരിൻ കണമായ് ഒഴുകി പതിയെ തഴുകി പവനൻ
ചിതറിയ മുടിയിൽ, മൃദുമയ വിരലുകളാലെ
ചൂടുന്നു സുഗന്ധങ്ങളേറും, വസന്തം തുടിക്കുന്ന പൂവേ നിന്നെ
(വാക്കിനുള്ളിലെ)
മുകിലിൻ കുടയോ വിടരും നിമിഷം,ഉയിരെൻ അരികിൽ
മഴവിൽ നിറമോ നിറയെ മെഴുകും,മനസിൽ കടവിൽ
അഴകല ഞൊറിയും, പുഴയുടെ ഇരുകര തന്നിൽ
ഏന്തെന്തോ കൊതിച്ചെന്നുമെന്നും നീ
നിന്നീടും കിനാവിന്റെ ഈണം നീയെ
(വാക്കിനുള്ളിലെ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vakkinullile
Additional Info
Year:
2012
ഗാനശാഖ: