താ തെയ്യം

താ തെയ്യം.. തെയ്യം.. താ തെയ്യം.. തെയ്യം
താ തെയ്യം.. തെയ്യം.. തന്തിന താനിനാരോ
താ തെയ്യം.. തെയ്യം.. താ തെയ്യം.. തെയ്യം
താ തെയ്യം.. തെയ്യം.. തന്തിന.. താനിനാരോ

ഹേ.. കൊച്ചീല് നട്ടിട്ട്.. കണ്ണൂര് വേരോടി
കൊല്ലത്ത് പൂത്തൊരു ചെമ്പകത്തിൽ...
മൊട്ടിട്ട് നിക്കണൊരാദ്യത്തെ പൂ.. തരാം
നിങ്ങള് ചൂടിടുമോ..
കൊച്ചീല് നട്ടിട്ട് കണ്ണൂര് വേരോടി
കൊല്ലത്ത് പൂത്തൊരു ചെമ്പകത്തിൽ...
മൊട്ടിട്ട് നിക്കണൊരാദ്യത്തെ പൂ... പക്ഷേ
ചോപ്പുള്ള ചെമ്പരത്തി....
താ തെയ്യം.. തെയ്യം.. താ തെയ്യം തെയ്യം
താ തെയ്യം.. തെയ്യം.. തന്തിന താനിനാരോ...

കന്യാകുമാരിയിൽ പണ്ടൊന്നു പോയപ്പോൾ
വാങ്ങിച്ചു സൂക്ഷിച്ച... ശംഖു മാല..
ഇന്നു ചങ്കിലെ ചെപ്പു തുറന്നെടുത്തേകാം
മാറിലണിഞ്ഞിടുമോ...
കന്യാകുമാരിയിൽ പണ്ടൊന്നു പോയപ്പോൾ
വാങ്ങിച്ചു സൂക്ഷിച്ച ശംഖു മാല
ഇന്നു.. മാറിലിടാനായ് നോക്കുമ്പോൾ
കാശിനു കൊള്ളാത്ത കല്ലുമാല...
താ തെയ്യം.. തെയ്യം.. താ തെയ്യം തെയ്യം
താ തെയ്യം.. തെയ്യം.. തന്തിന താനിനാരോ

കിക്കിലുക്കം കിലും.. പൊട്ടിച്ചിരിക്കണ
ഉത്സവ കൈവള കുപ്പിവള...
നല്ലയേഴു നിറമുള്ള കൈവളയൊന്നിനി
കൈയ്യിലണിഞ്ഞിടുമോ...
കിക്കിലുക്കം കിലും പൊട്ടിച്ചിരിക്കണ
ഉത്സവ കൈവള കുപ്പിവള..
ഇന്നു ആശിച്ചു മോഹിച്ചു കൈയ്യിലെടുത്തപ്പോൾ
പൊട്ടി ചിതറിയല്ലോ...
താ തെയ്യം... തെയ്യം.. താ തെയ്യം തെയ്യം
താ തെയ്യം... തെയ്യം.. തന്തിന താനിനാരോ

ഉരുളയ്ക്കുപ്പേരി എന്ന കണക്കിന്...
ഉത്തരം ചൊല്ലുന്ന മങ്കമാരേ...
നല്ല പച്ചക്കാന്താരിയുടച്ചു തരുന്നുണ്ട്
നാവൊന്നു നീട്ടിടുമോ...
ഉരുളയ്ക്കുപ്പേരി എന്ന കണക്കിനു
ഉത്തരം ചൊല്ലുമീ.. മങ്കമാരേ..
നിങ്ങൾ.. മനസ്സിൽ കണ്ടുതുടങ്ങുമ്പോൾ
ഞങ്ങള് മാനത്തു കാണുമല്ലോ...
താ തെയ്യം.. തെയ്യം.. താ തെയ്യം തെയ്യം
താ തെയ്യം.. തെയ്യം.. തന്തിന.. താനിനാരോ

അല്ലെങ്കിലെന്തിനാണിങ്ങനെ.. നമ്മള്..
വാക്കുകൾ വച്ചൊരു വാൾപ്പയറ്റ്...
ഇനി വാക്കിന്റെ വാളൊന്നുറയിലിട്ടിത്തിരി
ചങ്ങാത്തം കൂടിടുമോ...
അല്ലെങ്കിലെന്തിനാണിങ്ങനെ നമ്മള്
വാക്കുകൾ വച്ചൊരു.. വാൾപ്പയറ്റ്...
പിന്നെയിത്തിരിയൊന്നു വഴക്കിട്ടാ നമ്മുടെ
ചങ്ങാത്തം പോയിടുമോ...
താ തെയ്യം.. തെയ്യം.. താ.. തെയ്യം തെയ്യം
താ തെയ്യം.. തെയ്യം.. തന്തിന താനിനാരോ (2)

താ തെയ്യം.. തക തെയ്യം.. താ തെയ്യം.. തക തെയ്യം
താ തെയ്യം.. തക തെയ്യം.. തന്തിന.. താനിനാരോ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tha Theyyam

Additional Info

Year: 
2017

അനുബന്ധവർത്തമാനം