അരുൺ എളാട്ട്

Arun Alat
Arun Alat-Singer
Date of Birth: 
Thursday, 6 October, 1988
അരുൺ ആലാട്ട്
എഴുതിയ ഗാനങ്ങൾ: 12
ആലപിച്ച ഗാനങ്ങൾ: 33

ഗായകൻ. 1988 ഒക്ടോബർ 6 ന് കാസർഗോഡ് ജില്ലയിലെ പിലിക്കോട് എന്ന ഗ്രാമത്തിൽ കൃഷ്ണന്റെയും സത്യഭാമയുടെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോതമംഗലം മാർ അത്തനോഷ്യസ് കോളേജിൽ എഞ്ചിനിയറിംഗ് പഠനം. കോതമംഗലത്തെ പഠനകാലത്താണ് സംഗീതത്തിന്റെ പുതിയ രീതികളെയും പരമ്പരാഗത രീതികളിൽ നിന്നും മാറിയുള്ള സംഗീത അവതരണത്തെയും തിരിച്ചറിഞ്ഞത്. തുടർന്ന് എല്ലാത്തരം സംഗീതവും ശ്രദ്ധിച്ചു തുടങ്ങിയ അരുൺ അവിടെ വച്ച് തന്റെ സുഹൃത്തുക്കളുമായി ചേർന്ന് ഒരു ബാൻഡ് ഉണ്ടാക്കുകയും നിരവധി വേദികളിൽ പ്രകടനങ്ങൾ കാഴ്ച വയ്ക്കുകയും ചെയ്തു. 

റേഡിയോ മാംഗോയുടെ നാട്ടിലെ താരം എന്ന പരിപാടിക്ക് വേണ്ടി റെക്കോർഡ് ചെയ്ത അരുണിന്റെ ശബ്ദം കേൾക്കുവാനിടയായ സംഗീതസംവിധായകൻ ബിജിബാൽ ആണ് ആദ്യമായി ഒരു സിനിമയിൽ പാടാനുള്ള അവസരം നൽകിയത്. അങ്ങനെ ‘ബെസ്റ്റ് ആക്ടർ’ എന്ന സിനിമയിലെ ‘സ്വപ്നമൊരുചാക്ക്’ എന്ന ഗാനം പാടി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് തേജ് മെർവ്വിന്റെ സംഗീതത്തിൽ ‘കഥയിലെ നായിക‘ എന്ന ചിത്രത്തിനു വേണ്ടി ‘വിണ്ണിൻ നെഞ്ചിൽ’,  ബിജിബാലിനു വേണ്ടി ‘സെവൻസ്’ എന്ന ചിത്രത്തിലെ ‘കാലമൊരു കാലാൽ’ എന്ന ഗാനങ്ങൾ പാടി ഹിറ്റ് ആക്കാൻ അരുണിനു കഴിഞ്ഞു. 

സിവിൽ എഞ്ചിനീയർ കൂടിയായ അരുൺ കൊച്ചിയിൽ സ്വന്തമായി സ്കെചെസ് ആൻഡ് സ്റ്റോറീസ് എന്ന പേരിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയും നടത്തി വരുന്നു.
ഭാര്യ : സ്വാതി 

ഇൻസ്റ്റഗ്രാം | ഫേസ്ബുക്ക്