അഫ്സൽ യൂസഫ്

Afsal Yusuf
Afzal Yusuf - Music director
സംഗീതം നല്കിയ ഗാനങ്ങൾ: 33
ആലപിച്ച ഗാനങ്ങൾ: 2

പ്രഫസർ കെ.കെ.മുഹമ്മദ്
യൂസഫിന്റെയും ഫാത്തിമയുടെയും  മകനായി ജനിച്ച അഫ്സൽ പിറന്നുവീണത് ഇരുട്ടിന്റെ ലോകത്തിലേക്കായിരുന്നു.

ചെറുപ്പം മുതൽ ആലുവ
അന്ധവിദ്യാലയത്തിലെ 
ബോർഡിങ്ങിൽ താമസിച്ച് പഠിച്ചതിനാൽ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള
ബാലപാഠങ്ങൾ അദ്ദേഹത്തിന് അവിടെ നിന്ന് പഠിക്കാൻ സാധിച്ചു.

തൃക്കാക്കര ഭാരതമാതാ കോളജിൽ  നിന്ന് ബി.എ ഇംഗ്ലീഷും മഹാരാജാസിൽ നിന്ന്  ബി.എ മ്യൂസിക്ക് പൂർത്തിയാക്കിയ ഇദ്ദേഹം ആദ്യമായി സംഗീതം നൽകിയത് ആദ്യം പറന്ന ശലഭം എന്ന സംഗീത ആൽബത്തിനായിരുന്നു. ഇത് തന്നോടൊപ്പം മഹാരാജാസിൽ പഠിച്ച ആഷിഖ്അബുവിന്റെ ആദ്യ വിഡിയോ ആൽബമായിരുന്നു.

കാഴ്ചയില്ലാതെ ആദ്യമായി മലയാള സിനിമയ്ക്ക് പശ്ചാത്തല
സംഗീതമൊരുക്കിയ വ്യക്തിയെന്ന
ബഹുമതിയുള്ള ഇദ്ദേഹത്തിന് 
കാഴ്ചയില്ലാത്തത് ഒരിക്കലും ഒരു
വിഷമമായി തോന്നിയിട്ടില്ല എന്നാണ് ഇദ്ദേഹം പറയുന്നത്.  

സാങ്കേതിക വിദ്യഇത്രയും പുരോഗമിച്ച ഇക്കാലത്ത് ഇതത്ര വലിയകാര്യമാണോ എന്ന് ചോദിക്കുന്ന ഇദ്ദേഹം ഇതുവരെ മലയാളത്തിലും തമിഴിലുമായി 12 ലേറെ സിനിമകളിൽ 40 ലേറെ ഗാനങ്ങൾക്ക് സംഗീതം നൽകി കഴിഞ്ഞു. 

ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്/തീരം എന്ന ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഇദ്ദേഹം നല്ലൊരു ഗായകൻ കൂടിയാണ്.

നിഷയാണ് ഇദ്ദേഹത്തിന്റെ ഭാര്യ/ഹന്ന ഫാത്തിമ/ഫിദ ഫാത്തിമ/അബ്ദുള്ള എന്നിവരാണ് മക്കൾ.