മഴയില്‍ നിറയും

തന്നാ നന്നാ നാനാ.. തന്നാ നന്നാ നാനാ..
മഴയില്‍ നിറയും പുഴപോലെ
ഇളവെയിലില്‍ പകലിന്‍ ചിരിപോലെ
മഞ്ഞലയില്‍ നാം മലര്‍പോലെ..
കാര്‍മുകിലില്‍ മഴവില്‍ക്കൊടിപോലെ
നിറയുകയാണെന്‍ ഹൃദയവനം
പ്രിയസഖി നീ അണയേ.. ചാരേ..
മഴയില്‍ നിറയും പുഴപോലെ
ഇളവെയിലില്‍ പകലിന്‍ ചിരിപോലെ

നീലനിലാവിലലിഞ്ഞ..
വികാരമൊഴിഞ്ഞു മറഞ്ഞൊരു രാവുകളില്‍
ചുംബനമേറ്റു വിടര്‍ന്നൊരു
ചെമ്പക മുല്ലയിലൂറിയ തേനലയില്‍
ആ പാറിവരും പതിവായി വരും..
മൃദുശ്യാമ മനോഹര ശലഭം നീ
ജന്മമതില്‍ പല ജന്മമതില്‍..
ഇനിയെന്നും പിരിയാപ്രണയം നീ
മഴയില്‍ നിറയും പുഴപോലെ
ഇളവെയിലില്‍ പകലിന്‍ ചിരിപോലേ

ദേവസുഗന്ധമലിഞ്ഞൊരു ശയ്യയില്‍
കാമുക കാമന തഴുകുമ്പോള്‍..
ഈറനണിഞ്ഞകലേ ഒരു ചന്ദ്രിക
തേങ്ങലൊതുക്കീ മയങ്ങുമ്പോള്‍
ഹോ  അമ്പുകളില്‍ മലരമ്പുകളില്‍
ശരശയ്യകള്‍ നെയ്യും ചന്തം നീ..
രാഗിണിയായി അനുരാഗിണിയായി
എന്‍ പ്രാണനില്‍ അലിയും പ്രണയം നീ

മഴയില്‍ നിറയും പുഴപോലെ
ഇളവെയിലില്‍ പകലിന്‍ ചിരിപോലെ
നിറയുകയാണെന്‍ ഹൃദയവനം..
പ്രിയസഖി നീ അണയേ.. ചാരേ
മഴയില്‍ നിറയും പുഴപോലെ
ഇളവെയിലില്‍ പകലിന്‍ ചിരിപോലേ..
തന്നാ നന്നാ നാനാ.. തന്നാ നന്നാ നാനാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mazhayil nirayum

Additional Info

Year: 
2014
Lyrics Genre: 

അനുബന്ധവർത്തമാനം