മദന വനദേവിയോ

സസരി സസരി സസഗരിസ
സസരി സസരി സപഗരി 
സസരി സസരി സസരി സരിഗമപാ
ഗമപാ ഗമപാ ..മപഗരി
ഗമപാ ഗമപാ ..മപഗരി

മദന വനദേവിയോ മധുച്ചന്ദ്രലേഖയോ
ഹൃദയവധുവായി നീ പോരുമോ
നനവാർന്ന ചുണ്ടിലേ.. മധുരം പകർന്നു നീ
പ്രണയവതിയായി നീ ചേരുമോ
ആലിംഗനങ്ങളിൽ മിഴികൂമ്പി നിൽക്കവേ
ആത്മാവിലായിരം കുടമുല്ല പൂക്കവേ
മദന വനദേവിയോ മധുച്ചന്ദ്രലേഖയോ
ഹൃദയവധുവായി നീ പോരുമോ..

കാമദേവനഴകാർന്നു വന്നു മലരമ്പു തന്ന രാവിൽ
മാറിലെന്റെ മണിമാറിലെന്റെ ചുടുശ്വാസരോമ ഹർഷം
താഴ്‌വാരമാകെയേതോ പൂവാക പൂത്ത ഗന്ധം ..
ഒത്തുചേർന്നു നമ്മളിന്നു തരളം തനുവിൽ
മദന വനദേവിയോ മധുച്ചന്ദ്രലേഖയോ
ഹൃദയവധുവായി നീ പോരുമോ..

കാട്ടുമുല്ലയൊരു പാട്ടുപാടിവരുമീ വസന്ത നദിയിൽ
നീന്തിവന്ന ചെറുമോഹ ഹംസമിണചേർന്ന നീലരാവിൽ 
ഞാനെന്റെ സ്നേഹമാകെ നിൻ മാറിലാകെ ചാർത്തും
രാഗമായി താളമായി പടരുക പ്രിയനേ..
മദന വനദേവിയോ മധുച്ചന്ദ്രലേഖയോ
ഹൃദയവധുവായി നീ പോരുമോ..
ആലിംഗനങ്ങളിൽ മിഴികൂമ്പി നിൽക്കവേ
ആത്മാവിലായിരം കുടമുല്ല പൂക്കവേ
മദന വനദേവിയോ മധുച്ചന്ദ്രലേഖയോ
ഹൃദയവധുവായി നീ പോരുമോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
madana vanadeviyo

Additional Info

Year: 
2014
Lyrics Genre: