പറങ്കിമല

Prankimala
കഥാസന്ദർഭം: 

ഗ്രാമത്തിന്റെ നിഷ്‌കളങ്കതയ്‌ക്കൊപ്പം മനസ്‌ നിറയെ സ്വപ്‌നങ്ങളുമായി കഴിയുന്ന അപ്പുവിൽ പ്രണയത്തിന്റെ വർണ്ണങ്ങളുമായി തങ്ക കടന്നുവരുന്നു. തീവ്രമായ പ്രണയത്താല്‍ ആവേശകരമായ മുഹൂര്‍ത്തങ്ങളോടെ ഒരുമിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിസന്ധികള്‍ അവരെ തളര്‍ത്തുന്നു .തുടര്‍ന്നുള്ള അപ്പുവിന്റെ സംഭവബഹുലമായ ജീവിതമുഹൂര്‍ത്തങ്ങളാണ്‌ 'പറങ്കിമല' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്‌.

അപ്പുവായി ബിയോണും തങ്കയായി പുതുമുഖം വിനുതയും അഭിനയിക്കുന്നു

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 21 March, 2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കോതമംഗലം,തട്ടേക്കാട്,നേര്യമംഗലം,മൂന്നാര്‍

ഭരതൻ കാക്കനാടൻ മഞ്ഞിലാസ് കൂട്ടുകെട്ടിൽ രചിച്ച പ്രണയ കഥ വീണ്ടും. സഹസംവിധായകനായി സിനിമാരംഗത്ത് സജീവമായി നില്ക്കുന്ന സെന്നന്‍ പള്ളാശ്ശേരിയാണ് 'പറങ്കിമല' പുനഃരാവിഷ്‌കരിക്കുന്നത്. വി.എസ്. ഇന്റര്‍നാഷണല്‍ ആന്‍ഡ് കോക്കാട്ട് ഫിലിം കമ്പനിയുടെ ബാനറില്‍ വിജിന്‍സ്, തോമസ് കോക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'പറങ്കിമല'യില്‍ ബിയോണ്‍ നായകനാവുന്നു. പുതുമുഖം വിനുതലാല്‍ ആണ് നായിക

parankimala poster m3db

RjavDROwpj4