ബിയോണ്‍ ജെമിനി

Biyon Gemini

ഇരുപത്തി അഞ്ചോളം വർഷമായി മലയാള സിനിമയിലെ സ്ഥിരസാന്നിദ്ധ്യമാണു ബിയോണ്‍ ജെമിനി എന്ന ഈ കോഴിക്കോട് കോട്ടൂളി സ്വദേശി. 1989ൽ അഞ്ചാം വയസ്സിലാണ്  ആദ്യ സിനിമയായ ഒരു വടക്കൻ വീരഗാഥയിൽ ബാലതാരമായി അഭിനയിയ്ക്കുന്നത് . തുടർന്ന് മലയാളത്തിലെ ഒട്ടു മിയ്ക്ക നായക താരങ്ങളുടേയും കഥാപാത്രങ്ങളുടെ ബാല്യകാലവേഷങ്ങൾ ബിയോണ്‍ അവതരിപ്പിച്ചു.
ജോയ് ഈശ്വർ സംവിധാനം ചെയ്ത "കുന്താപുര" എന്ന സിനിമയിലൂടെയാണ് ബിയോണ്‍ ആദ്യമായി നായകവേഷം ചെയ്യുന്നത് .തുടർന്ന് സെന്നൻ പള്ളാശേരിയുടെ "പറങ്കിമല" എന്ന ചിത്രത്തിലും നായകവേഷം ചെയ്തു.
അച്‌ഛന്‍ ശിവശങ്കര്‍, അമ്മ ബീന, ഭാര്യ മിന്റു  എന്നിവരാണ് കുടുംബം.