മഹാനഗരം
കള്ളക്കച്ചവടക്കാരും പരസ്പരവൈരികളും ആയ നായകനും വില്ലനും തമ്മിലുള്ള പകപോക്കലുകൾക്കിടയിലേക്ക് വില്ലൻ്റെ മരുമകനായ പോലീസ് ഓഫീസർ വന്നുപെടുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ചന്തക്കാട് വിശ്വൻ | |
സോണി ചെറിയാൻ ഐ എ എസ് | |
കേളു റൈറ്റർ | |
അസിസ്റ്റന്റ് കമ്മീഷണർ ചന്ദ്രദാസ് | |
ഗീത | |
ചന്ദ്രദാസിന്റെ മകൻ | |
വിക്ടർ ഡിസൂസ | |
മിസിസ് കേളു റൈട്ടർ | |
ഹസ്സൻ റാവുത്തർ | |
കാളകൂടം കേശു | |
ഉമ്മർ കുട്ടി | |
ഉമർകുട്ടിയുടെ കാമുകി | |
ഡി വൈ എസ് പി ശങ്കരമേനോൻ | |
മുഖ്യമന്ത്രി സി കെ ആർ | |
ലോറി ഡ്രൈവർ | |
രാജു | |
സർക്കിൾ ഇൻസ്പെക്ടർ പത്മനാഭൻ | |
അക്കൗണ്ടന്റ് | |
വിശ്വനാഥന്റെ സഹായി | |
അഡ്വക്കേറ്റ് | |
കല്യാണി | |
കുമാരൻ മാസ്റ്റർ-വിശ്വനാഥന്റെ അച്ഛൻ | |
വിശ്വനാഥന്റെ അമ്മ | |
കമ്മീഷണർ ശങ്കർ | |
ചന്ദ്രദാസിന്റെ മകൾ | |
Main Crew
കഥ സംഗ്രഹം
ഹിന്ദി നടി നീതാ പുരി നായികയായ ചിത്രം.
ചന്തക്കാട് വിശ്വൻ എന്ന വിശ്വനാഥൻ കള്ളച്ചാരായക്കച്ചവടവും കള്ളക്കടത്തും തൊഴിലാക്കിയയാളാണ്. ചന്തക്കാട് എന്ന കടലോര ഗ്രാമത്തിൽ വേലിയും കാവലുമുള്ള ഒരു കോളനി സ്ഥാപിച്ച്, അനേകം അനുയായികൾക്കും ആശ്രിതർക്കുമൊപ്പമാണ് അയാളുടെ താമസം.
മംഗലാപുരത്തുകാരൻ ഡിസൂസയുമായി പങ്കു കച്ചവടമുണ്ട് വിശ്വന്. എന്നാൽ, മയക്കുമരുന്ന് കച്ചവടത്തിൽ പങ്കാളിയാകാനുള്ള ഡിസൂസയുടെ ക്ഷണം വിശ്വൻ നിരസിക്കുന്നു. പ്രകോപിതനായ ഡിസൂസ, തൻ്റെ രഹസ്യങ്ങളെല്ലാം അറിയാവുന്ന വിശ്വനെ കൊല്ലാൻ ഗുണ്ടകളെ അയയ്ക്കുന്നു. മംഗലാപുരത്തു നിന്നു മടങ്ങുന്ന വിശ്വനെ വഴിയിൽ വച്ച് ഗുണ്ടകൾ ആക്രമിക്കുന്നു.
കോഴിക്കോട് അസിസ്റ്റൻ്റ് കമ്മീഷണറായി ജോലിയിൽ പ്രവേശിക്കാൻ ബാംഗ്ലൂരിൽ നിന്ന് കുടുംബസമേതം കാറിൽ വരികയാണ് ചന്ദ്രദാസ്. വഴിയിൽ വച്ച്, ഗുണ്ടകൾ വിശ്വനെ ആക്രമിക്കുന്നതു കാണുന്ന ചന്ദ്രദാസ്, അവരെ തോക്കു കാട്ടി വിരട്ടി ഓടിക്കുന്നു. പരിക്കേറ്റ വിശ്വനെ അയാൾ ആശുപത്രിയിലാക്കി പോലീസ് കാവലേർപ്പെടുത്തുന്നു. എന്നാൽ, ചന്ദ്രദാസ് പോയ ശേഷം, പോലീസ് വിവരം നല്കിയതനുസരിച്ച്, ഡിസൂസയുടെ ഗുണ്ടകൾ ആശുപത്രിയിലെത്തി വിശ്വനെ ആക്രമിക്കുന്നു. ഗുണ്ടകളെ അടിച്ചുവീഴ്ത്തി അവരുടെ കാറിൽ വിശ്വൻ രക്ഷപെടുന്നു. വഴിയിൽ വച്ച്, വാഹനം കേടായതിനാൽ വർക്ക് ഷോപ്പിൽ നില്ക്കുന്ന ചന്ദ്രദാസിനെയും കുടുംബത്തെയും വിശ്വൻ കൂടെക്കൂട്ടുന്നു.
വിശ്വൻ ആരാണെന്ന് ചന്ദ്രദാസിന് അറിയില്ലെങ്കിലും, ചന്ദ്രദാസ് കേളുറ്റൈറുടെ മരുമകനാണെന്ന് വിശ്വനറിയാം. കേളു റൈറ്റർ തന്നെയാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചന്ദ്രദാസിനെ കോഴിക്കോട് ACP. ആക്കിയത്. പേരിൽ "റൈറ്ററു"ണ്ടെങ്കിലും, അക്ഷരം എഴുതാൻ പോലും അറിയാത്തയാളാണ് കേളു റൈറ്റർ. കള്ളക്കടത്തും കള്ളക്കച്ചവടവുമുൾപ്പെടെയുള്ള എല്ലാ തരികിടപ്പരിപാടികളും നോക്കി നടത്തുന്നത് റൈറ്ററുടെ ഭാര്യയും മകൻ രാജുവും ചേർന്നാണ്. പക്ഷേ, അതിൻ്റെ പിന്നിലെ കൗശലവും ബുദ്ധിയും റൈറ്ററുടേതാണ്. തൻ്റെ കച്ചവടങ്ങൾക്ക് സംരക്ഷത്തിനാണ് കേളു റൈറ്റർ മോൾക്ക് ഭർത്താവായി ഒരു IPS കാരനെ "വാങ്ങിയതും" ഇപ്പോൾ അയാളെ ACP ആക്കിയതും.
കോഴിക്കോട്ടെത്തുന്ന മുഖ്യമന്ത്രി സി കെ ആർ, നഗരത്തിലെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് ചന്തക്കാട് വിശ്വൻ്റെ അനധികൃത കച്ചവടങ്ങൾക്ക്, തടയിടണമെന്ന് ചന്ദ്രദാസിനോട് നിർദ്ദേശിക്കുന്നു. പാർട്ടിയിലെ മുതിർന്ന നേതാവും ഗാന്ധിയനുമായ കുമാരൻ മാസ്റ്ററുടെ മകനാണ് വിശ്വനെന്ന് മുഖ്യമന്ത്രി പറയുന്നു. തൻ്റെ വഴിപിഴച്ച ജീവിത രീതികൾ കാരണം കുമാരൻ മാസ്റ്ററുമായി തെറ്റിയ വിശ്വൻ മാസ്റ്ററെയും രണ്ടു പാർട്ടി പ്രവർത്തകരെയും കുത്തിക്കൊന്നെന്നും ആ കേസിൽ ശിക്ഷിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞ് ചന്ദ്രദാസ് അറിയുന്നു.
ഇതിനിടയിൽ, ഡിസൂസയുമായി കേളു റൈറ്റർ ബന്ധം സ്ഥാപിക്കുന്നു. കേളു റൈറ്റർക്കു വേണ്ടി മംഗലപുരത്തു നിന്ന് ഡിസൂസ മയക്കുമരുന്ന് അയച്ചിട്ടുണ്ടെന്ന് രഹസ്യവിവരം കിട്ടിയ വിശ്വൻ അത് ചന്ദ്രദാസിനെ അറിയിക്കുന്നു. ചന്ദ്രദാസ് മയക്കുമരുന്നു കൊണ്ടുവരുന്ന വാൻ പിടികൂടി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്ത് ചോദ്യവും ഭേദ്യവും ചെയ്യുന്നു. എന്നാൽ, കേളു റൈറ്ററുടെ ഭാര്യ പറഞ്ഞതനുസരിച്ച്, ACP പുറത്തേക്കു പോയ നേരത്ത്, CI പത്മനാഭൻ ഡ്രൈവറെ കഴുത്തുഞെരിച്ചു കൊല്ലുന്നു. ചന്ദ്രദാസ്, പക്ഷേ, കരുതുന്നത് തൻ്റെ ഭേദ്യത്തെത്തുടർന്നാണ് ഡ്രൈവർ മരിച്ചതെന്നാണ്.
മരുമകനെ രക്ഷിക്കാനെന്ന മട്ടിൽ കേളു റൈറ്റർ ഇടപെടുന്നു. പത്മനാഭനും രാജുവും ചേർന്ന് മൃതദേഹം ചാക്കിൽ കെട്ടി കടലിൽ താഴ്ത്തുന്നു. ഇതിനിടയിൽ കേളു റൈറ്ററെ കാണാനെത്തുന്ന മുഖ്യമന്ത്രി, വിശ്വനെതിരെ ശക്തമായ നടപടിയെടുക്കാൻ ചന്ദ്രദാസിനോട് വീണ്ടും ആവശ്യപ്പെടുന്നു.
ചന്തക്കാട് കോളനിയിൽ വിശ്വൻ്റെ വിശ്വസ്തനായ ഹസൻകുട്ടിയുടെ വിവാഹച്ചടങ്ങ് നടക്കുകയാണ്. അതിനിടെ കോളനിയിലെത്തിയ കേളു റൈറ്ററുടെ ആളുകൾ വിശ്വൻ്റെ മുറിയിൽ രഹസ്യമായി മയക്കുമരുന്നൊളിപ്പിക്കുന്നു. പിന്നാലെയെത്തുന്ന ACPയും സംഘവും മയക്കുമരുന്ന് കണ്ടെടുക്കുകയും വിശ്വനെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. എന്നാൽ, ഫോറൻസിക് ലാബിലെ ജീവനക്കാരെ സ്വാധീനിച്ച്, ലാബ് റിപ്പോർട്ടിൽ മയക്കുമരുന്ന് കൂവപ്പൊടിയാക്കി വിശ്വൻ കേസിൽ നിന്നു രക്ഷപെടുന്നു.
ഡ്രൈവറുടെ മൃതദേഹം കരയ്ക്കടിയുന്നു. അയാളുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ഡ്രൈവറുടെ ഭാര്യ കല്യാണിയും പൗരസമിതിക്കാരും ചേർന്ന് പ്രക്ഷോഭം തുടങ്ങുന്നു. കേളു റൈറ്ററുടെ നിർദ്ദേശപ്രകാരം കാശു നല്കി കല്യാണിയെ സ്വാധീനിക്കാനെത്തുന്ന പത്മനാഭനെ, വിശ്വൻ പിടികൂടി ഭേദ്യം ചെയ്യുന്നു. താനാണ് ഡ്രൈവറെ കൊന്നതെന്നും റൈറ്റർ പറഞ്ഞിട്ടാണെന്നും അയാൾ സമ്മതിക്കുന്നു. വിശ്വൻ ചന്ദ്രദാസിനെ വിളിച്ച് കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നെങ്കിലും അയാൾ കേൾക്കാൻ തയ്യാറാവുന്നില്ല. പിറ്റേന്ന്, പത്മനാഭനെ കളക്ടറുടെ മുന്നിൽ ഹാജരാക്കാൻ ചന്തക്കാട്ടുകാർ പ്രകടനമായി സിവിൽ സ്റ്റേഷനിലേക്ക് വരുന്നു.
പത്മനാഭൻ സത്യം കളക്ടറെ അറിയിച്ചാൽ പ്രശ്നമാകുമെന്ന് റൈറ്റർ ചന്ദ്രദാസിനോട് പറയുന്നു. അയാൾ പോലീസ് സേനയുമായി പ്രകടനം തടയാൻ എത്തുന്നു. സംഘർഷത്തിനിടയിൽ, റൈറ്റർ ഏർപ്പെടുത്തിയ ആളുടെ വെടിയേറ്റ് പത്മനാഭന് മാരകമായി പരിക്കേല്ക്കുന്നു. വിശ്വൻ അയാളെ തോളിലിട്ട് കളക്ടറുടെ ചേംബറിലെത്തുന്നു. അവിടെ വച്ച് ഒരു ടേപ്പ് റെക്കോഡിൽ പത്മനാഭൻ്റെ മൊഴി രേഖപ്പെടുത്താൻ വിശ്വം ശ്രമിക്കുന്നു. എന്നാൽ, താനാണ് ഡ്രൈവറെ കൊന്നതെന്ന് പറയുമ്പോഴേക്കും പത്മനാഭൻ മരണപ്പെടുന്നു.
ടേപ്പ് റെക്കോഡർ മേശപ്പുറത്തു വച്ച് കളക്ടറെ ശ്രദ്ധിക്കാതെ വിശ്വൻ ഇറങ്ങിപ്പോകുന്നു. എന്നാൽ, വിശ്വനെക്കണ്ട ഞെട്ടലിൽ പെട്ടു പോകുന്നു കളക്ടർ സോണിയ ചെറിയാൻ. പണ്ട് തൻ്റെ അദ്ധ്യാപകനും കാമുകനുമായിരുന്ന, പിന്നീട് ഒന്നാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷ പാസായ വിശ്വനാഥനെ അവർ ഓർക്കുന്നു.
ഇതിനിടെ, എക്സൈസ് റെയ്ഡിനെത്തുടർന്ന് ചന്ദ്രദാസും അനുയായികളും ജയിലിലാവുന്നു. ചന്ദ്രദാസ് ജാമ്യത്തിലിറങ്ങുന്നു. ഒന്നാം റാങ്കുകാരനായ വിശ്വനാഥൻ പുറത്തായതു കൊണ്ടു മാത്രമാണ് ചന്ദ്രദാസ് IPS കാരുടെ ലിസ്റ്റിൽ എത്തിയതെന്ന് കളക്ടർ അയാളോടു പറയുന്നു. അത്, വിശ്വനെ കൊലയാളിയും ഗുണ്ടയും ആയി മാത്രം കണ്ടിരുന്ന ചന്ദ്രദാസിന്, അത്ഭുതപ്പെടുത്തുന്ന അറിവായിരുന്നു. പത്മനാഭൻ്റെ മൊഴിയടങ്ങിയ ടേപ്പ് തുടർ നടപടിക്കായി കളക്ടർ ചന്ദ്രദാസിനെ ഏല്പിക്കുന്നു.
ചന്ദ്രദാസിൻ്റെ മക്കളെ ആരോ തട്ടിക്കൊണ്ടു പോകുന്നു. അത് വിശ്വൻ റെയ്ഡിന് പ്രതികാരമായി ചെയ്തതാണെന്ന് റൈറ്റർ പറയുന്നു. ചന്ദ്രദാസ് വിശ്വത്തെ കണ്ടെങ്കിലും, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഊച്ചാളി ഗുണ്ടയല്ല താനെന്ന് അയാൾ പറയുന്നു. വിശ്വൻ റൈറ്ററുടെ ഫോൺ ടാപ്പ് ചെയ്ത് കുട്ടികളെ അയാൾ തന്നെയാണ് തട്ടിക്കൊണ്ടു പോയതെന്ന് മനസ്സിലാക്കുന്നു. വിശ്വനും ചന്ദ്രദാസും ചേർന്ന് കുട്ടികളെ മോചിപ്പിക്കുന്നു. പ്രകോപിതനായി വീട്ടിലെത്തിയ ചന്ദ്രദാസ് റൈറ്ററെത്തല്ലുന്നു. റൈറ്ററുടെ ഭാര്യ തിരികെത്തല്ലുന്നതോടെ അയാൾ നാണംകെട്ട് അവിടം വിട്ടു പോകുന്നു.
ചന്തക്കാട് വിശ്വൻ്റെ മുന്നിൽ, തൻ്റെ ഗതികേടും നിസ്സഹായതയും പറഞ്ഞ് ചന്ദ്രദാസ് പരിതപിക്കുന്നു. ദാരിദ്യത്തിൽ നിന്നു കരകയറാനും പെങ്ങൻമാരെ കെട്ടിച്ചയയ്ക്കാനും തന്നെ കേളു റൈറ്റർക്ക് വിൽക്കേണ്ടി വന്നു എന്നയാൾ ഖേദിക്കുന്നു. പങ്കുകച്ചവടക്കാരായ മുഖ്യമന്ത്രിക്കും കേളു റൈറ്റർക്കുമെതിരേ പുതിയൊരു നീക്കം നടത്താൻ വിശ്വനും ചന്ദ്രദാസും കളക്ടറും പദ്ധതിയിടുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മണ്ണിന്റെ പുന്നാരം പോലെ |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം ജോൺസൺ | ആലാപനം കെ ജെ യേശുദാസ്, കോറസ് |
നം. 2 |
ഗാനം
എന്നുമൊരു പൗർണ്ണമിയെ |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം ജോൺസൺ | ആലാപനം കെ എസ് ചിത്ര |
നം. 3 |
ഗാനം
മേലേമേലേ നീലാകാശം |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം ജോൺസൺ | ആലാപനം സി ഒ ആന്റോ, കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, സുജാത മോഹൻ, കോറസ് |