മേലേമേലേ നീലാകാശം

ഓ ഹാപ്പി ന്യൂ ഇയർ ... ഹാപ്പി ഹാപ്പി ന്യൂ ഇയർ

മേലേമേലേ നീലാകാശം 
നീളേ നീളേ താരാജാലം
മിന്നും പൊന്നിൻ മേലാപ്പോടും
ഈ രാവിൻ കൂടാരത്തിൽ
സ്വർണക്കൂട്ടിൽ വാഴും മൈനേ 
വിണ്ണിൽ നോക്കി തേങ്ങും മൈനേ
പാടാം നമ്മൾ ഒന്നായ്പ്പാടാം
  ഈ രാവിൻ കൂടാരത്തിൽ  

ഗാനോപചാരമായ് പാടുവാനെൻ രാപ്പാടീ
ഇതിലെ വരൂ മധുമൊഴി നീ
ജാമെ ഷബാബ് ഛൂമേ പ്രീത് പിലാദേ സംഝൂ മേ
ഏ ബുൽബുൽ ആ ഭീഗീ ധുൻ ഗാ
പാനം ചെയ്താലോലം പാടുന്ന പാട്ടേതോ
കൈസീ ധുൻ ഗായീ തൂ ഹംകോ ബതാരേ തൂ
ഏദനിലന്നേതോ കാലം പാടിപോയ പാട്ടേതോ
ആദിമമാം മോഹം പൂക്കും താഴ്വരകൾ തേടിപ്പോകാം
വാനം താൻ വാസലിൽ നിർക്കും
വരവർക്കായ് യോഗമും കൊട്ടും
പൊൻപുലരീ പുത്തന്വർഷ-
പ്പൊൻപുലരീ പോരൂ പോരൂ

  ഓ ഹാപ്പി ന്യൂ ഇയർ ... ഹാപ്പി ഹാപ്പി ന്യൂ ഇയർ 

താം തതകജൊണു തകധിമി തകജൊണു
താംകിട തകജൊണു താംകിട തകജൊണു 
താംകിട തകജൊണു താംകിട തകജൊണു 
ധി താംകിടതക തരികിടതക
 ധി താംകിടതക തരികിടതക  
  തരികിടതക    താംകിടതക തക
    തരികിടതക    താംകിടതക തക 
  തരികിടതക    താംകിടതക തക താം

സോനേ ഫൂൽ ഭായേ നാച്നാ ആയേ തർസായേ
ബാദ്-എ- സബാ തോഡ് കേ ലാ
കയ്യെത്താക്കൊമ്പിൽ നിൽക്കും സ്വർണപുഷ്പം കൊണ്ടേ വാ
ഏതോ വഴിയേ അതിനണയാൻ
മന്ത്രത്താലോതുന്ന മന്ദാരക്കാറ്റേ വാ
  മന്ത്രത്താലോതുന്ന മന്ദാരക്കാറ്റേ വാ  
ഈരേഴു ലോകം ചുറ്റിപ്പോരും നിന്റെ പേരേതോ
ഏഴു കടലാഴം കണ്ടോ ആഴത്തിൽ കൊട്ടാരത്തിൽ
മൂടിവെച്ച പുതയലുമങ്കെ തിറന്തതുമേ പാർത്തതുമുണ്ടാ
കൺ നിറയേ കണ്ടതെന്തേ കൈ നിറയേ കൊണ്ടതെന്തേ

 

ഓ ഹാപ്പി ന്യൂ ഇയർ ... ഹാപ്പി ഹാപ്പി ന്യൂ ഇയർ