ടി എസ് കൃഷ്ണൻ

T S Krishnan
Krishnan
Date of Birth: 
Wednesday, 17 July, 1963
Date of Death: 
Wednesday, 11 September, 1996

1963 ജൂലായ് 17 ആം തിയതി തൃശൂർ ജില്ലയിലെ എടമുട്ടത്താണ്  ജനിച്ചതെങ്കിലും ഇദ്ദേഹം വളർന്നതും പഠിച്ചതും അമ്മയുടെ നാടായ കോഴിക്കോടായിരുന്നു.  

1978 ൽ എം കൃഷ്ണൻ നായരുടെ ഉറക്കം വരാത്ത രാത്രികളിൽ ബാലനാടനായി അഭിനയിച്ച ഇദ്ദേഹം 1983 ൽ നാദം എന്ന ചിത്രത്തിൽ അഭിനയിച്ചു.

തുടർന്ന് നൈജീരിയയിൽ ജോലിക്ക് പോയ ഇദ്ദേഹം പിന്നീട് 1991ൽ ഭദ്രന്റെ അങ്കിൾ ബണിലൂടെയാണ്  സിനിമയിൽ സജീവമാകുന്നത്. തുടർന്നങ്ങോട്ട് 25 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

1996 സെപ്റ്റംബർ 11 ആം തിയതി ഇദ്ദേഹം തന്റെ 33 ആം വയസ്സിൽ ഹൃദയസ്തംപനം മൂലം മരണപ്പെടുകയായിരുന്നു.