ലോറൻസ് ഗാൽബർട്ട്
Lawrence Galbert
Date of Death:
Wednesday, 7 December, 2022
സംവിധാനം: 1
സംഭാഷണം: 1
തിരക്കഥ: 1
എറണാകുളം ജില്ലയിലെ ആലുവയിൽ ജനിച്ച ലോറൻസ് ഗാൽബർട്ട് 1977 -ൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത അഗ്രഹാരത്തിൽ കഴുതൈ എന്ന സിനിമയിൽ കലാസംവിധായകനായിട്ടാണ് സിനിമാ രംഗത്ത് തുടക്കം കുറിയ്കുന്നത്.
അതിനുശേഷം തേൻതുള്ളി, കാട്ടിലെ പാട്ട്, പല്ലാങ്കുഴി എന്നീ ചിത്രങ്ങളിലും കലാസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് 1983 -ൽ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിക്കൊണ്ട് നാദം എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രത്തിലൂടെയായിരുന്നു നടൻ ദേവൻ ആദ്യമായി ചലച്ചിത്രലോകത്ത് എത്തിയത്.
2022 ഡിസംബറിൽ ലോറൻസ് ഗാൽബർട്ട് അന്തരിച്ചു.