മാഫിയ
ബാംഗ്ലൂർ സിറ്റി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അധോലോക മാഫിയ സംഘങ്ങളുടെയും അവരുടെ കുടിപ്പകയുടെ ഇടയിൽ പെട്ട് പോകുന്ന രവിശങ്കറിന്റെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെയും പ്രതികാരത്തിന്റെയും കഥ.
Actors & Characters
Actors | Character |
---|---|
രവി ശങ്കർ | |
സാന്ദ്ര | |
ചന്ദ്ര ഗൗഡ | |
ഹരി ശങ്കർ | |
ശിവരാമൻ / ശിവപ്പ | |
ജയശങ്കർ | |
സൂര്യദേവരാജ ഗൗഡ | |
ബേപ്പൂർ മൂസ | |
മുരുകൻ | |
രേഖ | |
കൃഷ്ണൻ | |
ഇൻസ്പെക്ടർ നാരായണൻ | |
കമ്മീഷണർ വാര്യർ | |
അൻവർ | |
ആഭ്യന്തര മന്ത്രി വെങ്കിടപ്പ | |
അസി കമ്മീഷണർ ഗോവിന്ദൻ | |
ജയശങ്കറിന്റെ ഭാര്യ ഉമ | |
റഹ്മാൻ | |
ഗുഡയുടെ ഗുണ്ട | |
ഗൗഡയുടെ ഭാര്യ | |
Main Crew
കഥ സംഗ്രഹം
ബാംഗ്ലൂർ അധോലോകം ഇന്ന് സൂര്യ രാജ ഗൗഡയുടെ (ടൈഗർ പ്രഭാകർ ) അധീനതയിൽ ആണ്. ഗൗഡയുടെയും , എന്തിനും മടിക്കാത്ത, അയാളുടെ സഹോദരൻ ചന്ദ്ര ഗൗഡയുടെയും (ബാബു ആന്റണി ) അനുചരന്മാരുടെയും നിയന്ത്രണത്തിലാണ് ദക്ഷിണേന്ത്യയിലെ സ്പിരിറ്റ് - മയക്ക്മരുന്ന് ഉൾപ്പെടെയുള്ള എല്ലാ വ്യാപാരങ്ങളും കള്ളകടത്തുകളും നടക്കുന്നത്. ഈ മാഫിയ സംഘത്തിൻ്റെ വിളയാട്ടങ്ങൾക്കും കൊള്ളരുതായ്മകൾക്കും ആഭ്യന്തര മന്ത്രിയുടെയും (രഞ്ജി പണിക്കർ ) സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഗോവിന്ദന്റെയും (സോമൻ) പിന്തുണയുണ്ട്. തന്റെ മാർഗ്ഗലക്ഷ്യങ്ങൾക്ക് തടസ്സമായി വന്നവരെയെല്ലാം ഭീഷണിപ്പെടുത്തിയും നിഷ്കരുണം ഇല്ലാതാക്കിയും അപായപ്പെടുത്തിയും ആണ് ഗൗഡ തൻ്റെ സാമ്രാജ്യം പടുത്തുയർത്തിയിരിക്കുന്നത്. ഗൗഡയുടെ വൈരത്തിൻ്റെ ഇരകളാണ് മുൻ പങ്കാളിയായിരുന്ന ശിവപ്പയും ( വിജയരാഘവൻ) ബേപ്പൂർ മൂസയും (രാജൻ പി ദേവ് ) ഡിസ്റ്റിലറി ഉടമ സാന്ദ്രയും (ഗീത). തന്നെ വെല്ലുവിളിച്ച് സ്പിരിറ്റ് കച്ചവടത്തിനിറങ്ങിയ ബേപ്പൂർ മൂസയെ ഗൗഡയുടെ നിർദ്ദേശാനുസരണം ചന്ദ്ര ഗൗഡയും കുട്ടാളികളും കൊലപ്പെടുത്തുന്നു. ഗൗഡയെ നേരിടാൻ ശേഷിയില്ലാത്തതിനാൽ ശിവപ്പയും കൂട്ടാളികളായ മുരുകനും (ഗണേഷ് കുമാർ) അൻവറും ( അഗസ്റ്റിൻ ) മനസ്സില്ലാ മനസ്സോടെ ഒതുങ്ങി കഴിയുകയായിരുന്നു.
സത്യസന്ധനും കർമ്മനിരതനും ആയ പോലീസ് ഉദ്യോഗസ്ഥൻ ആണ് സർക്കിൾ ഇൻസ്പെക്ടർ ജയശങ്കർ (ജനാർദ്ദനൻ). ഐ പി എസ് സിലക്ഷൻ കിട്ടി പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുന്ന അനിയൻ രവിശങ്കറും (സുരേഷ് ഗോപി), കോളെജ് വിദ്യാർത്ഥി ആയ ഇളയ അനിയൻ ഹരിശങ്കറും (വിക്രം), സഹോദരിയും ഭാര്യയും ഉൾപ്പെടുന്നത് ആണ് ജയശങ്കറിന്റെ കുടുംബം. ഗൗഡക്കും മാഫിയ സംഘങ്ങൾക്കും എതിരെ നടപടികൾ എടുക്കാൻ ജയശങ്കർ ശ്രമിക്കുന്നുണ്ടെങ്കിലും അസി.കമ്മീഷണർ ഗോവിന്ദൻ അതിന് അനുവദിക്കാറില്ല. സിറ്റി പോലീസ് കമ്മീഷണർ വാര്യരുടെ (പ്രതാപചന്ദ്രൻ ) പിന്തുണയുണ്ടെങ്കിലും ഗൗഡയുടെയും ഗോവിന്ദന്റെയും സ്വാധീനത്തിനു മുന്നിൽ പോലീസ് നിഷ്ക്രിക്രിയമാകുന്നു. ബേപ്പൂർ മൂസയുടെ കൊലപാതകം അന്വേഷിക്കുന്ന ജയശങ്കറിന് ഗൗഡയെ ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിക്കുന്നു. ഗൗഡയെയും ചന്ദ്രഗൗഡയേയും ജയശങ്കർ അറസ്റ്റ് ചെയ്തെങ്കിലും ഹോം മിനിസ്റ്റർ തന്ത്രപരമായി ഇടപെട്ട് അവരെ പുറത്തിറക്കുന്നു. ഗൗഡയാൽ അപഹാസിതയാകുന്ന സാന്ദ്ര തിരിച്ചടിക്കാൻ ശിവപ്പയുടെ സഹായം തേടുന്നു. ഗൗഡയുടെ കള്ളക്കടത്ത് ചരക്ക് നീക്കത്തിന്റെ വിവരം ശിവപ്പ, ജയശങ്കറിന് കൈമാറുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ജയശങ്കറും ഇൻസ്പെക്ടർ നാരയണനും (മണിയൻ പിള്ള രാജു) പോലീസ് സംഘവും വാഹന പരിശോധന നടത്തുന്നു. ഗൗഡയുടെ കള്ളക്കടത്ത് വാഹനങ്ങൾ പിടി കൂടിയെങ്കിലും, എസ്ക്കോർട്ട് ആയി വന്ന ഗുണ്ടകൾ പോലീസിന് നേരെ വെടിയുതിർക്കുന്നു. IPS പരിശീലനത്തിന് ഉളള സന്ദേശം ലഭിക്കുന്ന രവിശങ്കർ, ആ സന്തോഷവാർത്ത അറിയിക്കാൻ അനിയൻ ഹരിശങ്കറിനൊപ്പം ചേട്ടനെ തേടി എത്തുന്നു. ഗൗഡയുടെ ആളുകളുടെ വെടിയേറ്റ് ജയശങ്കർ മരണമടയുന്നതിന് രവിശങ്കറും ഹരിശങ്കറും സാക്ഷിയാകുന്നു. കൊലപാതകികളിൾ ഒരാളെ രവി ശങ്കർ തിരിച്ചറിയുന്നു.
ജയശങ്കറിന്റെ കൊലക്കേസ് അന്വേഷണം അസി.കമ്മീ. ഗോവിന്ദന് നൽകുന്നു. ഗോവിന്ദന്റെ അന്വേഷണം പ്രഹസനം ആണെന്ന് മനസ്സിലാകുന്ന രവിശങ്കർ പ്രതിഷേധിക്കുന്നുണ്ടെങ്കിലും ഫലം ഉണ്ടാകുന്നില്ല. IPS പരിശീലനത്തിനുള്ള കടലാസുകൾ ഒപ്പിടിപ്പിക്കാൻ പോലസ് സ്റ്റേഷനിൽ എത്തിയ രവി, ചേട്ടനെ കൊലപ്പെടുത്തിയ ഗൗഡയുടെ കൂട്ടാളി അസി. കമ്മീ. ഗോവിന്ദനുമായി സംസാരിക്കുന്നത് കാണുന്നു. അയാളെ അറസ്റ്റ് ചെയ്യാൻ ആവിശ്വപ്പെടുന്ന രവിയെ കള്ളക്കേസിൽ കുടുക്കി ഗോവിന്ദൻ അറസ്സ് ചെയ്യുന്നു. കോടതി രവിയെ രണ്ട് വർഷം തടവിന് ശിക്ഷിക്കുന്നു.
ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന രവിശങ്കറെ, ഹരിശങ്കറും സാന്ദ്രയും ചേർന്ന് സ്വീകരിക്കുന്നു. ജയശങ്കറിന്റെ മരണത്തിനും രവിയുടെയും കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥക്കും പരോക്ഷമായെങ്കിലും കാരണക്കാരി താനാണെന്നും, രവിക്ക് ജീവിതം തിരികെ പിടിക്കാൻ തന്റെ സഹായം ഉണ്ടെന്നും സാന്ദ്ര വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഗൗഡയോടും ഗോവിന്ദനോടും പകരം ചോദിക്കാനാണ് തന്റെ തീരുമാനമെന്ന് രവി അറിയിക്കുന്നു. ഗൗഡയെ നേരിടാൻ സഹായം അഭ്യർഥിച്ച രവിയെ, ശിവപ്പ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിലും രവി നിശ്ചയദാർഢ്യത്തോടെ ഗൗഡക്കെതിരെ മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിക്കുന്നു. കമ്മീഷണറായി സ്ഥാനക്കയറ്റം കിട്ടിയ ഗോവിന്ദനെ അനുമോദിക്കാനുള്ള പാർട്ടിയിൽ കടന്ന് ചെന്ന് രവി ഗോവിന്ദനെ വെല്ലുവിളിക്കുന്നു. രവിക്ക് സഹായം നൽകുന്നത് സാന്ദ്ര ആണെന്ന് മനസ്സിലാക്കിയ ഗൗഡ, സാന്ദയെ വഴിയിൽ വെച്ച് ഭീഷണിപ്പെടുത്തുന്നു. തടയാൻ ശ്രമിക്കുന്ന ഹരിശങ്കറെ, ചന്ദ്രപ്പ ക്രൂരമായി തല്ലി ചതക്കുന്നു. ഇതറിയുന്ന രവി, ഗൗഡയെ തടഞ്ഞ് നിർത്തി കയ്യേറ്റം ചെയ്യുന്നു. ചന്ദ്രഗൗഡയുടെ താവളത്തിൽ ചെന്ന് തോക്കിൻ മുനയിൽ നിറുത്തി ഹരിശങ്കറെ കൊണ്ട് ചന്ദ്ര ഗൗഡയെ മർദ്ദിപ്പിക്കുന്നു. ചന്ദ്രയുടെ അനുചരന്മാരിൽ നിന്നും രവിയേയും ഹരിയേയും , ശിവപ്പയുടെ ആളുകൾ രക്ഷിക്കുന്നു.ഗൗഡയെ തീർക്കാൻ പണവും കരുത്തും ബുദ്ധിയും ആവശ്യമുണ്ടെന്ന് രവി പറയുന്നു. ഗൗഡയെ തകർക്കാൻ കൂടെ നിൽക്കാമെന്ന് ശിവപ്പ രവിക്ക് വാഗ്ദാനം നല്കുന്നു. ചേട്ടനെ കൊന്ന ഗൗഡയുടെ വലം കൈ ആയ ഗുണ്ടയെ, ഗൗഡയുടെ തന്നെ പെട്രോൾ പമ്പിൽ വച്ച് രവിയും കൂട്ടരും വധിക്കുന്നു. ഗൗഡയുടെ ഓഫിസിൽ വ്യാജ ഇൻകംടാക്സ് റെയ്ഡ് നടത്തി പല വിലപ്പെട്ട രേഖകളും രവിയും ശിവപ്പയും കണ്ടെടുക്കുന്നു. റെയ്ഡിൽ നിന്നും കിട്ടിയ രേഖകൾ വച്ച് രവി, ഹോം മിനിസ്റ്ററെ ബ്ലാക്ക് മെയിൽ ചെയ്യുന്നു. രവിയുടെ സമ്മർദ്ദത്തിന് വഴങ്ങി ഹോം മിനിസ്റ്റർ, ഗോവിന്ദനെ സസ്പെന്റ് ചെയ്യുന്നു. അങ്ങനെ, കമ്മീഷണറായി ചാർജ് എടുക്കാൻ എത്തിയ ഗോവിന്ദനോട് രവി പ്രതികാരം വീട്ടുന്നു.
തന്റെ ബാങ്ക് അക്കൗണ്ടുകളും ബിസിനസുകളും സർക്കാർ മരവിപ്പിച്ചു എന്നറിയുന്ന ഗൗഡ, ഹോം മിനിസ്റ്ററുടെ സഹായം തേടുന്നുവെങ്കിലും രഹസ്യ രേഖകൾ രവിയുടെ പക്കൽ ഉള്ളടത്തോളം തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നറിയിക്കുന്നു. കുപിതനായ ചന്ദ്ര ഗൗഡ, രവിയെയും കൂട്ടരെയും തീർക്കാൻ പുറപ്പെടുന്നു. രവിയുമായുള്ള സംഘട്ടത്തനത്തിന് ഒടുവിൽ ചന്ദ്രയെ രവി വധിക്കുന്നു. ചന്ദ്രയുടെ ശവശരീരം കാണുന്ന ഗൗഡ തകർന്ന് പോകുന്നു. പ്രതികാരദാഹിയായ ഗൗഡ, രവിയുടെ അനിയൻ ഹരിയെ തട്ടിക്കൊണ്ടു പോകുന്നു. അനിയന് പകരമായി തന്നിൽ നിന്നും കവർന്ന രഹസ്യ രേഖകൾ തിരികെ നൽകാൻ ഗൗഡ ആവശ്യപ്പെടുന്നു. ഗൗഡയുടെ നിർദ്ദേശം പ്രകാരം രവി തനിച്ച് രേഖകളുമായി എത്തുന്നു. തന്റെ അനിയന്റെ ജീവന് പകരമായി രവിയുടെ അനിയന്റെ ജീവൻ എടുക്കുമെന്ന് ഗൗഡ രവിയോട് പറയുന്നു. രവി നോക്കി നിൽക്കെ ഹരിയെ ഗൗഡയുടെ ആളുകൾ പീഡിപ്പിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഓർമ്മപ്പീലിക്കൂടൊഴിഞ്ഞു |
ബിച്ചു തിരുമല | രാജാമണി | കെ ജെ യേശുദാസ് |
2 |
രാവേറെയായ് വാ |
ബിച്ചു തിരുമല | രാജാമണി | മാൽഗുഡി ശുഭ |