ഓർമ്മപ്പീലിക്കൂടൊഴിഞ്ഞു
ഓർമ്മപ്പീലിക്കൂടൊഴിഞ്ഞു പോയി
ഓലഞ്ഞാലിപ്പക്ഷി യാത്രയായി
സ്മൃതിയുടെ ഇരുളിടവഴികളിലെങ്ങോ
കാൽപ്പാടുകൾ മായുമ്പൊഴും
കണ്ണീർക്കുടം തേങ്ങുമ്പൊഴും
സ്‌മൃതിയുടെ തളിരിതളുകളുതിരുന്നു
കൊക്കുരുമ്മി കൂടേറ്റിയും
ചിറകുരുമ്മി ചൂടേറ്റിയും
കൂട്ടിരുന്നൂ നീ...
തൂവൽക്കുടക്കീഴിലേതോ
നേവൽ പിടപ്പക്ഷിപോലെ
കണ്ണിമയ്ക്കുള്ളിലെ ഉണ്ണിയാക്കി
കാറ്റിൽ പൊതിഞ്ഞ പൊൻനാളമാക്കി
പകലിരവുകൾ പലതിതുവഴി പോയി
ഓർമ്മപ്പീലിക്കൂടൊഴിഞ്ഞു പോയി
ഓലഞ്ഞാലിപ്പക്ഷി യാത്രയായി
സ്മൃതിയുടെ ഇരുളിടവഴികളിലെങ്ങോ
കാൽപ്പാടുകൾ മായുമ്പൊഴും
കണ്ണീർക്കുടം തേങ്ങുമ്പൊഴും
ചിതറുന്നു നനയുന്ന നിനവുകളും
നീറുന്നു നെഞ്ഞിലെ നോവും
നീളുന്നു രാപ്പകലും
നീളമില്ലാ രാപ്പാതയിൽ
നാളെയില്ലാ നേരങ്ങളിൽ
കാത്തിരിപ്പൂ നിൻ...
കാൽക്കീഴിലെ പൂഴിമണ്ണിൽ
കാവൽവിളക്കേറ്റി ഞങ്ങൾ
ജീവനിൽ ജീവന്റെ താളമേകി
ആത്മാവിൻ ആശ്രയനാളമായി