ജോർജ്ജ് ചെറിയാൻ

George Cheriyan

ചെങ്ങന്നൂർ ഇടനാട് സ്വദേശി. തിരുവന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും അമേരിക്കയിലെ പനാമ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടി. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുക്കുമ്പോള്‍ തണല്‍ എന്ന സോമൻ ചിത്രത്തിലൂടെ സിനിമാ രംഗത്ത് പ്രവേശിച്ചു. ബട്ടര്‍ഫ്‌ളൈസ്, ഞാന്‍ ഗന്ധര്‍വ്വന്‍, അസുരവിത്ത്, കാശ്മീരം, ഉപ്പുകണ്ടം ബ്രദേഴ്‌സ്, തക്ഷശില തുടങ്ങിയ നിരവധി മലയാള സിനിമകളിലും, തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. ആസിഫ് അലിയുടെ അസുരവിത്ത് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ടി വി സീരിയൽ രംഗത്തും സജീവമായിരുന്നു. ചെറു ജീവിതകവിതകള്‍ എന്ന കവിതാസമാഹാരവും രചിച്ചിട്ടുണ്ട്.

ഭാര്യ: ഡോ. അന്നമ്മ ചെറിയാന്‍, മക്കൾ: റോഷൻ, റോണി