നാരായണൻ കുട്ടി

Narayanan Kutti
കലാഭവൻ നാരായണൻ കുട്ടി

മലയാള ചലച്ചിത്ര നടൻ. തിരുവനന്തപുരത്ത് ജനിച്ചു. പഠിയ്ക്കുന്ന സമയത്തുതന്നെ അനുകരണകലയിൽ തത്പരനായിരുന്നു നാരായണൻകുട്ടി. വിദ്യാഭ്യാസത്തിനുശേഷം കൊച്ചിൻ കലാഭവനിൽ മിമിക്രി ആർട്ടിസ്റ്റായി ചേർന്നതോടെ അദ്ദേഹം മിമിക്രിവേദികളിൽ സജീവമാകാൻ തുടങ്ങി. കലാഭവൻ നാരായണൻകുട്ടി എന്ന പേരിലും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. 1986-ൽ ഒന്നുമുതൽ പൂജ്യം വരെ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് നാരായണൻകുട്ടി തന്റെ അഭിനയജീവിതത്തിന് തുടക്കമിടുന്നത്. തുടർന്ന് നൂറ്റി അൻപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. എല്ലാം കോമഡി റോളുകളായിരുന്നു. മലയാളിപ്രേക്ഷകരുടെ പ്രിയ ഹാസ്യതാരമായി നാരായണൻകുട്ടി മാറി.