ഫസ്റ്റ് ബെൽ
നാടക ട്രൂപ്പിൽ നിന്നും പിരിച്ചു വിടപ്പെട്ട രണ്ടു നടന്മാർ, ഭ്രാന്താശുപത്രിയിൽ തടങ്കലിൽ പാർപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്നു. അതിലൂടെ അവരറിയാതെ ആപത്തിൽ ചെന്ന് പെടുന്നു. പിനീടുള്ള സംഭവവികാസങ്ങൾ ആണ് 'ഫസ്റ്റ് ബെൽ'.
Actors & Characters
Actors | Character |
---|---|
ചിറ്റാർ വക്കച്ചൻ | |
അമ്മിണിക്കുട്ടി | |
പൂച്ചാക്കല് റഷീദ് | |
പിണ്ടിമന പോൾരാജ് | |
പിരപ്പൻകോട് പ്രഭാകരൻ | |
യമുന | |
യമുനയുടെ അമ്മ | |
നഴ്സ് | |
ഡോ കൃഷ്ണകുമാർ | |
ഗോപാലൻ | |
ബീന | |
ഭ്രാന്തന് | |
ബീനയെ കയറിപ്പിടിക്കുന്ന ഭ്രാന്തന് | |
അറ്റന്റര് കുഞ്ഞിരാമൻ | |
തെങ്ങുകയറ്റക്കാരന് ഭ്രാന്തന് | |
കൃഷ്ണകുമാറിന്റെ അച്ഛൻ | |
ലീലാമ്മ | |
സിസ്റ്റർ | |
ഹോസ്പിറ്റൽ അറ്റൻഡർ | |
Main Crew
കഥ സംഗ്രഹം
വിശ്വകലാ തിയേറ്റഴ്സ് എന്ന നാടക ട്രൂപ്പിന്റെ പ്രധാന സാരഥിയാണ് വക്കച്ചൻ (രാജൻ പി ദേവ് ). നാടകകൃത്ത്, സംവിധായകൻ, പ്രധാന നടൻ എന്നതിനോടൊപ്പം ഗ്രൂപ്പിന്റെ ഉടമസ്ഥനും. പതിനഞ്ചോളം നടീനടന്മാരും അവരുടെ കുടുംബങ്ങളും നാടക വരുമാനത്തിലാണ് കഴിയുന്നത്. ട്രൂപ്പിലെ നടി അയ്മനം അമ്മിണി(തൊടുപുഴ വാസന്തി )യുമായി വക്കച്ചന് അടുപ്പമുള്ളത് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം. ഗ്രൂപ്പിലെ മറ്റു നടന്മാരിൽ, നായക വേഷം ചെയ്യുന്ന റഷീദ്(സിദ്ധിക്ക്), പിരപ്പൻകോട് പ്രഭാകരൻ(ജയറാം ) പിണ്ടിമല പോൾരാജ് (ജഗദീഷ്) എന്നിവർ പ്രമുഖരാണ്.
നാടകത്തിലെ ഒരു സീനിൽ കൈയ്യടി കിട്ടാൻ വേണ്ടി വക്കച്ചന്റെ കഥാപാത്രത്തിന്റെ കവിളിൽ പോൾ അടിച്ചതിനെ തുടർന്നുണ്ടായ വാദപ്രതിവാദങ്ങൾക്ക് ശേഷം രാത്രിയിൽ നാടകം കഴിഞ്ഞു മടങ്ങവേ ആളനക്കം ഇല്ലാത്ത റോഡിൽ പ്രഭാകരനെയും പോളിനെയും വക്കച്ചൻ ബസ്സിൽ നിന്നും ഇറക്കി വിട്ടു. ഇനി എന്ത് ചെയ്യും എവിടെ പോകും എന്നറിയാതെ നടക്കവേ വഴിയരികിൽ ഒരു വീട്ടിൽ നിന്നും ഉയർന്ന ഒച്ചയും ശബ്ദവും അവരുടെ ശ്രദ്ധയാകർഷിച്ചു. ഒരു യുവതിയെ കുറെപ്പേർ ബലം പ്രയോഗിച്ച് ആംബുലൻസിൽ കയറ്റുന്നു. തനിക്ക് ഭ്രാന്തില്ല എന്ന് അവൾ വിളിച്ചു കൂവുന്നു. അവളുടെ അമ്മയും അവിടെ നിന്ന് കരയുന്നുണ്ട്, എന്റെ മോളെ കൊണ്ടു പോകരുത് എന്ന് പറഞ്ഞ്. ഡോക്ടർ ആണെന്ന് തോന്നുന്ന ഒരാളാണ് എല്ലാത്തിനും നേതൃത്വം കൊടുക്കുന്നത്. ആംബുലൻസ് അവളെയും കൊണ്ട് പോയപ്പോൾ ആ അമ്മ തല കറങ്ങി വീണു. പ്രഭാകരനും പോളും ആ അമ്മയെ എടുത്ത് വീട്ടിനുള്ളിൽ കൊണ്ടു പോയി മുഖത്ത് വെള്ളം തെളിച്ച് സ്വബോധത്തിലേയ്ക്ക് കൊണ്ടു വന്നു. ആ അമ്മ (സുകുമാരി) നടന്ന സംഭവം വിശദമായി അവർക്ക് പറഞ്ഞു കൊടുത്തു.
ഭർത്താവ് മരിച്ച ശേഷം മദ്രാസിൽ നിന്നും നാട്ടിൽ മകൾ യമുന(അനുഷ)യോടൊപ്പം എത്തിയ അവർ, എല്ലാ സ്വത്തും ഭർത്താവിന്റെ അകന്ന ബന്ധു കുറുപ്പ് (പറവൂർ ഭരതൻ ) , മകൻ ഡോക്ടർ കൃഷ്ണകുമാർ(റിസബാവ )എന്നിവർ കൈയ്യടക്കി വച്ചിരിക്കുന്നത് കണ്ട് ഞെട്ടി. സ്വന്തമായി ഒരു ഭ്രാന്താശുപത്രി നടത്തുന്ന കൃഷ്ണകുമാർ, യമുനയെ വിവാഹം ചെയ്ത് അവളുടെ സ്വത്ത് മുഴുവൻ തന്റെ പേർക്ക് ആക്കാമെന്ന അത്യാഗ്രഹം വച്ചു പുലർത്തുന്നു.. പക്ഷെ യമുനയ്ക്ക് അയാളെ വിവാഹം ചെയ്യാൻ ഒട്ടും താൽപര്യമില്ല. അയാൾ അവളെ ബലം പ്രയോഗിച്ച് അയാളുടെ ആശുപത്രിയിൽ കൊണ്ടു പോയതാണ് പ്രഭാകരനും പോളും കണ്ടത്. പോലീസിൽ പരാതിപ്പെട്ടാൽ ഷോക്ക് നൽകി അവളെ ഭ്രാന്തിയാക്കുമെന്ന് താക്കീതും അമ്മയ്ക്ക് നൽകിയിട്ടുണ്ട് കൃഷ്ണകുമാർ. അങ്ങനെ ഭ്രാന്തില്ലാതെ ഭ്രാന്താശുപത്രിയിൽ കഴിയുന്നു യമുന. യമുനയെ അവിടെ നിന്നും രക്ഷിക്കാനുള്ള ദൗത്യം പ്രഭാകരനും പോളും ഏറ്റെടുക്കുന്നു.
ഇരുട്ടിന്റെ മറവിൽ ആശുപത്രിയിൽ കടന്ന് യമുനയെ രക്ഷിക്കാൻ പ്രഭാകരനും പോളും ഒരു ശ്രമം നടത്തി. സെക്യൂരിറ്റിമാരുടെ കയ്യിൽ നിന്നും തല്ല് കൊണ്ടതല്ലാതെ മറ്റൊരു നേട്ടവും ഉണ്ടായില്ല. പിന്നീട് പ്രഭാകാരനെ സിനിമ ഭ്രാന്ത് പിടിച്ച ഭ്രാന്തൻ പ്രസാദ് ആയി പോൾ കൊണ്ടുവന്നു. പക്ഷെ അവനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ കൃഷ്ണകുമാർ മറുത്തു പറഞ്ഞപ്പോൾ ഡോക്ടറെ തല്ലി, പ്രഭാകരൻ താൻ ഭ്രാന്തനാണെന്ന് തെളിയിച്ചു. അങ്ങനെ ഒരു സെല്ലിൽ അവനെ പിടിച്ചിട്ടു. യമുനയും ഒരു ഹൈ സെക്യൂരിറ്റി സെല്ലിൽ അടയ്ക്കപ്പെട്ടിരിക്കുന്നു. അവിടെ നിന്നും രക്ഷപെടുന്നത് ചിന്തിക്കാൻ പോലും പ്രയാസം. ആശുപത്രിയിലെ ഒരു അറ്റൻഡർ കുഞ്ഞിരാമൻ (സൈനുദ്ദീൻ) പ്രഭാകരനെയും പോളിനെയും തിരിച്ചറിഞ്ഞു. ഒരു നാടക ഭ്രാന്തൻ ആയതിനാൽ അവരുടെ എല്ലാ നാടകങ്ങളും അവൻ കണ്ടിട്ടുണ്ട്. പോസ്റ്മാസ്റ്റർ രാഘവൻ (മാള അരവിന്ദൻ ), തെങ്ങ് കേറ്റക്കാരൻ (ബോബി കൊട്ടാരക്കര ), ജ്യോൽസ്യൻ (ഹരിശ്രീ അശോകൻ ) തുടങ്ങി ഭ്രാന്തന്മാർ അവിടത്തെ അന്തേവാസികൾ ആണ്. പ്രഭാകരന് എങ്ങനെയെങ്കിലും ജനറൽ വാർഡിലേയ്ക്ക് മാറണം. എങ്കിൽ മാത്രമേ യമുനയെ രക്ഷിക്കാൻ കഴിയു.
യമുന ഒരിക്കൽ സ്വയം രക്ഷപെടാനുള്ള ശ്രമം നടത്തി പക്ഷെ അത് വിഫലമായി. അതിന് ശേഷം അവളെ സെല്ലിൽ നിന്നും പുറത്തേയ്ക്ക് കൊണ്ടു വരുന്നത് നിറുത്തി. എല്ലാവർക്കും കത്ത് കൊണ്ടുകൊടുക്കുന്ന പോസ്റ്മാസ്റ്റർ രാഘവൻ വഴി യമുനയ്ക്ക് പ്രഭാകരൻ സന്ദേശം അയച്ചു. അവളുടെ അമ്മ ആവശ്യപെട്ടതനുസരിച്ച് അവളെ രക്ഷിക്കാനാണ് താൻ ആശുപത്രിയിൽ വന്നിട്ടുള്ളത് എന്ന്. ആശുപത്രിയിലെ നഴ്സ് ബീന(ഗീത വിജയൻ)യുമായി പോൾ പരിചയപ്പെടുന്നു. വിശ്വസിക്കാൻ കൊള്ളാവുന്നവളാണെന്ന് മനസ്സിലാക്കിയ ശേഷം അവളോട് സത്യം എല്ലാം തുറന്നു പറഞ്ഞ് സഹായം തേടുന്നു. ബീനയുടെ സഹായത്തോടെ പ്രഭാകാരനെ ജനറൽ വാർഡിലേയ്ക്കു മാറ്റുന്നു. തന്റെ ഇംഗിതത്തിന് വഴങ്ങാത്ത യമുനയ്ക്ക് ഷോക്ക് കൊടുക്കാൻ ഡോക്ടർ തീരുമാനിക്കുന്നു. ഇതറിഞ്ഞ പ്രഭാകരൻ തന്ത്രപൂർവ്വം ഒരു സംഘട്ടനം ഉണ്ടാക്കി അവളെ രക്ഷിക്കുന്നു. പക്ഷെ ക്ഷുഭിതനായ ഡോക്ടർ പ്രഭാകരന് ബലം പ്രയോഗിച്ച് ഇലക്ട്രിക് ഷോക്ക് നൽകി.
പ്രഭാകരനും പോളുമില്ലാതെ നാടകം ബുക്കിംഗ് കുറഞ്ഞത് കൊണ്ട് അവരെ തേടി നടന്ന വക്കച്ചൻ വഴിയിൽ വച്ച് പോളിനെ കാണുന്നു. വിവരം അറിഞ്ഞ വക്കച്ചൻ ആശുപത്രിയിൽ എത്തി. ഏറ്റവും നല്ല നാടക നടനുള്ള സംസ്ഥാന അവാർഡ് നേടിയ പിരപ്പൻകോട് പ്രഭാകരൻ ഭ്രാന്താശുപത്രിയിൽ ആണെന്ന് വക്കച്ചൻ പത്രക്കാരെ വിളിച്ചു പറഞ്ഞപ്പോൾ പത്രക്കാർ ആശുപത്രിയിൽ എത്തി. ഫോട്ടോ സഹിതം പത്രങ്ങളിൽ വാർത്തയായി. പത്രവാർത്ത കണ്ട് പ്രഭാകരന്റെ അമ്മയും പെങ്ങൾമാരും ആശുപത്രിയിൽ എത്തി. പോൾ അവരെ ബുദ്ധിപൂർവ്വം സംസാരിച്ച് മടക്കി അയയ്ക്കുന്നു ഡോക്ടർ ഇല്ലാത്ത ഒരു ദിവസം രാത്രിയിൽ ബീന, പ്രഭാകരന്റെയും യമുനയുടെയും സെൽ തുറന്ന് അവരെ രക്ഷപ്പെടാൻ സഹായിക്കുന്നു. പക്ഷെ നിർഭാഗ്യവശാൽ ആ ശ്രമം പരാജയപ്പെട്ടു. പ്രഭാകരൻ യമുനയെ രക്ഷിക്കാൻ വന്നവനാണെന്ന സത്യം ഡോക്ടർ മനസ്സിലാക്കി. പോളിനെയും പ്രഭാകരനെയും ഒരു സെല്ലിൽ ഇട്ട് പൂട്ടി.
റഷീദ് പ്രഭാകരനെ കാണാൻ വന്നു. എല്ലാ സത്യവും അവനോട് തുറന്ന് പറഞ്ഞു. അവിടെ നിന്നും രക്ഷപ്പെടാൻ ഒരു ഐഡിയ റഷീദിനോട് പറഞ്ഞ് സഹായം ആവശ്യപ്പെട്ടു പ്രഭാകരൻ . അത് ചെയ്യാമെന്നേറ്റ് അവൻ പോയി. ഡോക്ടർ കൃഷ്ണകുമാറിന്റെ അമ്മ അസുഖം കാരണം ആശുപത്രിയിൽ ആണ്. ഉടനെ ഒരു കിഡ്നി മാറ്റ ശസ്ത്രക്രിയ ചെയ്യണം. പ്രഭാകരന്റെ ബ്ലഡ് ഗ്രൂപ്പ് മാച്ച് ആകും. കിഡ്നി ഓപ്പറേറ്റ് ചെയ്തെടുക്കാൻ, ബലം പ്രയോഗിച്ച് അവനെ മറ്റൊരു ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ |
ഷിബു ചക്രവർത്തി | മോഹൻ സിത്താര | കെ ജെ യേശുദാസ് |
2 |
നക്ഷത്രക്കാവിൻ നടയിൽ |
ഷിബു ചക്രവർത്തി | മോഹൻ സിത്താര | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
3 |
നൃത്തമണ്ഡപത്തിലെ |
ഷിബു ചക്രവർത്തി | മോഹൻ സിത്താര |