സുബൈർ

Subair

മലയാള ചലച്ചിത്ര നടൻ. 1962 മെയ് 25-ന് കണ്ണൂർ ജില്ലയിലെ ചൊക്ലിയിൽ ജനിച്ചു. സുലൈമാനും ആയിഷയുമായിരുന്നു മാതാപിതാക്കൾ. 1986-ൽ ഗീതം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സുബൈർ തന്റെ അഭിനയജീവിതത്തിനു തുടക്കമിടുന്നത്. തുടർന്ന് നൂറോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. 1997-ൽ ഇറങ്ങിയ ലേല- ത്തിലെ കടയാടി തമ്പി എന്ന കഥാപാത്രം സുബൈറിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായി. അഭിനേതാവ് എന്നതിനുപുറമേ ഒരു നിർമ്മാതാവുകൂടിയാണ് സുബൈർ. മീശമാധവൻ അടക്കം നാലു സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ സീരിയലിലും സുബൈർ അഭിനയിച്ചിട്ടുണ്ട്. 1994-ൽ ദൂരദർശനിലെ വംശം എന്ന സീരിയലിൽ അദ്ദേഹം അഭിനയിച്ചിരുന്നു.

സുബൈറിന്റെ ഭാര്യയുടെ പേര് ദിൽഷാദ്. രണ്ടു മക്കൾ- മകൻ അമൻ, മകൾ ആമിന മിയ. 2010 ഓഗസ്റ്റ് 18-ന് സുബൈർ അന്തരിച്ചു.