വർത്തമാനകാലം
അരുന്ധതി മേനോൻ എന്ന സ്ത്രീയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ കടന്നു വരുന്ന മൂന്ന് പുരുഷന്മാർ അവർ അവൾക്ക് നൽകുന്നത് വേദനയും നഷ്ടവും മാത്രം. സ്വപ്നങ്ങളും മോഹങ്ങളും പൂവണിയാതെ ഇഷ്ടപ്പെട്ട ജീവിതം ജീവിക്കാൻ കഴിയാതെ പോകുന്ന ഒരു സ്ത്രീയുടെ വർത്തമാനകാലം
Actors & Characters
Actors | Character |
---|---|
അരുന്ധതി | |
കൊച്ചു കുഞ്ഞ് ജെയിംസ് | |
ബ്രഹ്മദത്തൻ എമ്പ്രാന്തിരി | |
ബാലഗോപാലൻ | |
ജോർജ്കുട്ടി | |
തോമാച്ചൻ | |
പത്രമുതലാളി | |
പിള്ളച്ചേട്ടൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ഉർവശി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 989 |
കഥ സംഗ്രഹം
ഏറ്റവും നല്ല നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഊർവശിക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു
അരുന്ധതി മേനോൻ(ഉർവ്വശി ), നഗരത്തിലെ വില കൂടിയ വേശ്യ, പിന്നെ മോഡൽ. തന്റെ പ്രിയപ്പെട്ട ജെയിംസിന്റെ ( ബാലചന്ദ്ര മേനോൻ )മരണ ശേഷം എല്ലാം മതിയാക്കി ജനിച്ച നാട്ടിലേക്ക് മടങ്ങുന്നു. അവനിൽ നിന്നും ലഭിച്ച ആ ബംഗ്ലാവിലേയ്ക്കാണ് ആദ്യം അവൾ ചെന്നു കയറിയത്. അവിടത്തെ കെയർ ടെക്കർ തോമാച്ചൻ (പറവൂർ ഭരതൻ ) സ്വീകരിക്കാൻ ഉണ്ടായിരുന്നു. വളരെ വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിൽ വന്ന അരുന്ധതി എല്ലാം ഒന്ന് ചുറ്റിക്കാണാൻ ഇറങ്ങി. പഠിച്ച സ്കൂൾ, വീട് ഒക്കെ കണ്ട ശേഷം തന്റെ അദ്ധ്യാപകനും അച്ഛന്റെ സുഹൃത്തുമായ രാവുണ്ണി മാഷിനെ ( എം ജി സോമൻ ) കാണാൻ പോയി. ജോലിയിൽ നിന്നും റിട്ടയർഡ് ആയ മാഷ് സ്കൂൾ മാനേജ്മെന്റിന്റെ ക്വാർട്ടഴ്സിലാണ് ഒറ്റയ്ക്ക് താമസിക്കുന്നത്. അവിടെ വച്ച് മാഷ് അരുന്ധതിക്ക് ബാലഗോപാലനെ (സുരേഷ് ഗോപി ) പരിചയപ്പെടുത്തുന്നു. ഒരു എസ്റ്റേറ്റ് ഉടമയായ അയാളുടെ ഭാര്യ വീണ (ലീന നായർ) അയാളെ വിട്ട് പിരിഞ്ഞ് മാതാപിതാക്കളോടൊപ്പം(കെ പി ഉമ്മർ - സുകുമാരി) താമസിക്കുന്നു. അഞ്ചു വയസ്സായ മകൾ അയാളോടോപ്പമാണ്.
വീടും പരിസരവും കണ്ടപ്പോൾ അരുന്ധതിക്ക് പഴയ കാര്യങ്ങൾ ഓർമ്മയിൽ തെളിഞ്ഞു. അരുന്ധതിക്ക് കോളേജ് വിദ്യാഭ്യാസത്തിനായി നഗരത്തിലുള്ള കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ അച്ഛന് (ജഗന്നാഥ വർമ്മ ) അസുഖം കാരണം കൂടെ വരാൻ സാധിക്കാത്തത് കൊണ്ട് തന്റെ ഒരു വിദ്യാർത്ഥി ആയ ബ്രഹ്മദത്തനെ(ജയറാം ) കൂട്ടിനയയ്ക്കുന്നു. അഭ്യസ്ഥവിദ്യനായ, ബ്രഹ്മദത്തൻ തൊഴിൽ രഹിതനാണ്. അമ്മയും സഹോദരിമാരും അടങ്ങുന്ന വലിയ ഒരു പ്രാരാബ്ദം അവന്റെ ചുമലിൽ ആണ്. ഈ യാത്രയിൽ തന്റെ ജോലിയ്ക്കു വേണ്ടി ചിലരെ കാണാൻ കൂടി അവൻ തീരുമാനമെടുക്കുന്നു. അതിൽ ഒരാൾ ഒരു വ്യവസായ പ്രമുഖൻ (പ്രതാപ ചന്ദ്രൻ ) ആണ്. അയാൾ താമസിക്കുന്ന ഹോട്ടലിലേയ്ക്കാണ് ബ്രഹ്മൻ അരുന്ധതിയെയും കൂട്ടി ചെല്ലുന്നത്. ആ പ്രമുഖൻ തന്ത്രപൂർവ്വം ബ്രഹ്മനെ പുറത്തേക്കയച്ചിട്ട് അരുന്ധതിയെ ബലാൽസംഗത്തിനിരയാക്കി. അതൊരു ഷോക്കായിരുന്നു അരുന്ധതിക്ക്. ഈ വിവരം അറിഞ്ഞ അവളുടെ അച്ഛൻ ആത്മഹത്യ ചെയ്യുന്നു. ബ്രഹ്മന് നല്ല ഒരു ജോലി നഗരത്തിൽ കിട്ടി. നാട്ടുകാരും മറ്റുള്ളവരും അവളെ നിരന്തരം ശല്യം ചെയ്തു തുടങ്ങിയതോടെ അരുന്ധതി നാട് വിട്ട് നഗരത്തിലെ ഒരു വേശ്യാലത്തിൽ അഭയം തേടുന്നു. അങ്ങനെ അരുന്ധതി ആ നഗരത്തിലെ എണ്ണപ്പെട്ട ഒരു വേശ്യയായി മാറി. ഫാഷൻ ഫോട്ടോഗ്രാഫർ ജെയിംസ് (ബാലചന്ദ്ര മേനോൻ ) അരുന്ധതിയെ ഇഷ്ട്ടപ്പട്ടു കൂടെ കൂട്ടി. അവളെ തന്റെ പ്രൊജക്റ്റ്കളിൽ മോഡൽ ആക്കി. മെല്ലെ മെല്ലെ അവർ കൂടുതൽ അടുത്തു. ജെയിംസിന്റെ ഉറ്റ സുഹൃത്ത് ജിറ്റി എന്ന ജോർജ് കുട്ടി( ലാലു അലക്സ് )യും അവന്റെ കൂട്ടുകാർക്കും അരുന്ധതിയുടെ മേൽ നോട്ടം ഉണ്ടായിരുന്നു. അത് മനസ്സിലാക്കിയ ജെയിംസ് അരുന്ധതിയെയും കൂട്ടി തന്റെ തറവാട്ടിലേയ്ക്ക് വരുന്നു. അരുന്ധതിയുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കാൻ ജെയിംസ് ചോദിച്ച രൂപ കൊടുത്ത് വേശ്യാലയത്തിലെ നടത്തിപ്പുകാരിയിൽ നിന്നും അരുന്ധതിയുടെ ഉടമസ്താവകാശം വാങ്ങുന്നു. അവിടെയും എത്തുന്നു ജി റ്റി യും കൂട്ടുകാരും. അരുന്ധതിയെ വീട്ടിനുള്ളിൽ ജെയിംസ് ഒളിപ്പിച്ചുവെച്ചുവെങ്കിലും ജി റ്റി അവളെ കണ്ടു പിടിക്കുന്നു. വാദപ്രതിവാദങ്ങൾക്ക് ശേഷം ജി റ്റി അവിടെന്ന് പോകുന്നു. ഒരു രാത്രി അരുന്ധതിയോടൊപ്പം മടങ്ങുന്ന ജെയിംസിനെ ജി റ്റിയും കൂട്ടുകാരും ആക്രമിക്കുന്നു, അരുന്ധതിയെ ബലം പ്രയോഗിച്ച് കൊണ്ടു പോകാനുള്ള ശ്രമവും സംഘട്ടനത്തിലൂടെ അവരെ ജെയിംസ് ആട്ടിപ്പായിക്കുന്നുവെങ്കിലും അവശനായ അയാൾ വീട്ടിലെത്തി രക്തം ഛർദിച്ചു. ഉടൻ തന്നെ അരുന്ധതി അയാളെ ആശുപത്രിയിൽ എത്തിച്ചു ബലഹീനമായ ഹൃദയം ഉള്ള ജെയിംസിന് താൻ അധിക നാൾ ജീവിക്കുകയില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്റെ എല്ലാ സ്വത്തും സാമ്പാദ്യവും അരുന്ധതിയുടെ പേർക്ക് എഴുതി വയ്ക്കുന്നു. അപ്പോൾ അരുന്ധതി ഒരു സത്യം ജെയിംസിനോട് തുറന്നു പറഞ്ഞു താൻ ഗർഭിണിയാണെന്നും ജെയിംസിന്റെ കുട്ടി തന്റെ ഉദരത്തിൽ വളരുന്നുവെന്നും അവൾ അറിയിച്ചു.
ജെയിംസിന്റെ മരണ ശേഷം അവന്റ കല്ലറയിൽ പോയി പ്രാർത്ഥന ചെയ്ത് അവൾ നാട്ടിലേക്ക് പോകാനുള്ള സമ്മതം വാങ്ങി. എന്നാൽ അവിടെ എത്തിയ ജിറ്റിയും കൂട്ടുകാരും അരുന്ധതിയെ ബലാസംഗം ചെയ്തു, ആ മൽപ്പിടിത്തതിനിടയിൽ അവളുടെ ഗർഭം അലസി. വഴിയരികിൽ കിടന്ന അവളെ ആശുപത്രിയിൽ എത്തിച്ചത് ബ്രഹ്മദത്തൻ. ഇതൊക്കെ അരുന്ധതിയുടെ പഴയ കഥ.
ബാലഗോപാലൻ അവളുടെ കുട്ടിക്കാലത്തെ കളികൂട്ടുകാരൻ ഉണ്ണിയാണെന്നും, അരുന്ധതി ബാലഗോപാലന്റെ അമ്മു വാണെന്നും മനസ്സിലാക്കുന്നു. ഭാര്യ വീണയിൽ നിന്നും അകന്നു നിൽക്കുന്ന ബാലഗോപാലനും അരുന്ധതിയും കൂടുതൽ അടുക്കുന്നു, വിവാഹം കഴിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നു.
Audio & Recording
Video & Shooting
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പാടുന്ന ഗാനത്തിൻ |
ശ്രീകുമാരൻ തമ്പി | ജോൺസൺ | കെ എസ് ചിത്ര |
2 |
ഒരു തരി വെളിച്ചം |
ശ്രീകുമാരൻ തമ്പി | ജോൺസൺ | എം ജി ശ്രീകുമാർ |
3 |
വസന്തത്തിൻ മണിച്ചെപ്പു തുറക്കുന്നുമാണ്ട് |
ശ്രീകുമാരൻ തമ്പി | ജോൺസൺ | ജി വേണുഗോപാൽ |