മലേഷ്യ ഭാസ്കർ

Malaysia Bhaskar

1955 -ൽ മലേഷ്യയിലാണ് ഭാസ്കർ ജനിച്ചത്. 1980 -കളിലാണ് അദ്ദേഹം സിനിമാരംഗത്തേയ്ക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ സംഘട്ടന സംവിധാന സഹായിയായാണ് ഭാസ്കറിന്റെ തുടക്കം. താമസിയാതെ അദ്ദേഹം സ്വതന്ത്രമായി സംഘട്ടന സംവിധാനം തുടങ്ങി. 

സംവിധായകരായ ഭരതൻ, ഐ.വി. ശശി, ഷാജി കൈലാസ്, സിദ്ദിഖ്-ലാൽ, ഫസിൽ, സിബി മലയിൽ തുടങ്ങിയ സംവിധായകരുടെ സിനിമകളിലാണ് മലേഷ്യ ഭാസ്കർ മലയാളത്തിൽ കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. ചിലമ്പ്റാംജി റാവ് സ്പീക്കിംഗ്മൃഗയപുറപ്പാട്കോട്ടയം കുഞ്ഞച്ചൻതാഴ്വാരംസാമ്രാജ്യംവിഷ്ണുലോകംഗോഡ്‌ഫാദർ,ബോഡി ഗാർഡ് എന്നിവയുൾപ്പെടെ നൂറിലധികം മലയാള സിനിമകളിൽ അദ്ദേഹം സംഘട്ടന സംവിധാനം നിർവഹിച്ചു. കൂടാതെ നിരവധി തമിഴ്, തെലുഗു, കന്നഡ സിനിമകളിലും സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഒരു തമിഴ് സിനിമ നിർമ്മിക്കുവാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കിടെയിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ഭാസ്കർ മരണപ്പെടുന്നത്. മലേഷ്യയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.