കുണുക്കിട്ട കോഴി
കൊച്ചുമകൾ താനറിയാതെ ഒരാളെ വിവാഹം കഴിച്ചതിനെത്തുടർന്ന് മുത്തശ്ശി കടുത്ത പിണക്കത്തിലാകുന്നു. ആ പിണക്കം അവസാനിപ്പിക്കാൻ നടത്തിയ 'നാടകം' ഉണ്ടാക്കുന്ന കുരുക്കുകളാണ് സിനിമയുടെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
വിശ്വം | |
ഉണ്ണികൃഷ്ണൻ | |
ഇന്ദുമതി | |
സ്വർണ്ണലത | |
ഡ്രൈവർ | |
പ്യൂൺ | |
ചെയർമാൻ | |
വക്കീൽ | |
അവറാച്ചൻ | |
ജോണിച്ചൻ | |
ഗുരുക്കൾ അമ്മാവൻ | |
മുത്തശ്ശീ | |
വീട്ടുടമ | |
Main Crew
കഥ സംഗ്രഹം
- പാട്ടുകളുടെ മ്യൂസിക് കണ്ടക്ട് ചെയ്തിരിക്കുന്നത് രാജാമണിയാണു.
തികഞ്ഞ ദാരിദ്ര്യവാസിയും തൊഴിൽരഹിതനും തരികിട നമ്പരുകളുടെ ഉസ്താദുമായ ഉണ്ണികൃഷ്ണൻ ജോലിക്കുള്ള ഇൻ്റർവ്യൂവിനായി ഒരു കമ്പനിയിലെത്തുന്നു. അവിടെച്ചെന്നപ്പോൾ തന്നെ അയാൾ പ്യൂണിനെ സോപ്പിട്ട് MD യുടെ വീക്ക്നസ് ക്രിക്കറ്റാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ കടുത്ത ക്രിക്കറ്റ് വിരോധിയായ ചെയർമാനാണ് ഇൻ്റർവ്യൂ നടത്തുന്നത്. അതറിയാതെ തൻ്റെ ക്രിക്കറ്റ് പാണ്ഡിത്യവും സ്നേഹവും വിളമ്പുന്ന ഉണ്ണികൃഷ്ണനെ ചെയർമാൻ ഗെറ്റൗട്ട് അടിക്കുന്നു. പുറത്തു നിന്ന് ഇതെല്ലാം കേൾക്കുന്ന സ്വർണലത എന്ന ഉദ്യോഗാർത്ഥി അവസരം സമർത്ഥമായി ഉപയോഗിക്കുന്നു. തൻ്റെ ഭർത്താവാണ് ഉണ്ണികൃഷ്ണനെന്നും അയാളുടെ ക്രിക്കറ്റ് ഭ്രാന്ത് കാരണം കുടുംബം പട്ടിണിയിലാണെന്നും ചെയർമാനോട് അവൾ വച്ചു കാച്ചുന്നു. അതോടെ, അലിവ് തോന്നിയ അയാൾ ലതയെ ജോലിക്കെടുക്കുന്നു. പുറത്തേക്കു വരുന്ന ചെയർമാൻ, ഉണ്ണികൃഷ്ണനോട് ഭാര്യയ്ക്ക് ജോലി കൊടുത്തിട്ടുണ്ടെന്നും പറയുന്നു.
ലത, തൻ്റെ കൂട്ടുകാരി ഇന്ദുവിൻ്റെ നിർബന്ധം കാരണം, അവളുടെ വീട്ടിൽ താമസിച്ച് ജോലിക്കു പോകാൻ തീരുമാനിക്കുന്നു. ഇന്ദുവും എഞ്ചിനീയറായ വിശ്വനാഥനും പ്രണയിച്ച് രജിസ്റ്റർ വിവാഹം കഴിച്ചവരാണ്. ഇന്ദുവിൻ്റെ മുത്തശ്ശി അതിൻ്റെ പേരിൽ അവളുമായി കടുത്ത പിണക്കത്തിലാണ്. വിവാഹത്തിനു ശേഷം ഇന്ദു തറവാട്ടിലേക്ക് പോയിട്ടില്ല. കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന വിശ്വനാഥൻ, നഗരത്തിൽ ഒരു അപ്പാർട്ട്മെൻ്റ്റ് പ്രോജക്ടിൻ്റെ പണിയിലാണ്. പ്രോജക്ടിനായി ബ്ലേഡ് പലിശക്കാരനായ അവറാച്ചൻ മുതലാളിയുടെ കൈയിൽ നിന്ന് വലിയൊരു തുക വിശ്വനാഥൻ കടമെടുത്തിട്ടുണ്ട്. കോർപ്പറേഷന്റെ സ്റ്റേയുള്ളതിനാൽ, പുതിയ അപാർട്ട്മെൻ്റ് പ്രോജക്ട് പൂർത്തിയാക്കാൻ പറ്റാതെ പാടുപെടുകയാണ്. ഫ്ലാറ്റ് ബുക്ക് ചെയ്തവർ അയാളുടെ പണം തിരികെച്ചോദിച്ച് ബുദ്ധിമുട്ടിക്കുന്നുമുണ്ട്. കോർപ്പറേഷനെക്കൊണ്ട് സ്റ്റേ കൊടുപ്പിച്ചതും ആളുകളെ ഇളക്കിവിട്ടതും അവറാച്ചൻ്റെ കുബുദ്ധിയാണ്. വിശ്വനാഥനെ പരമാവധി ഞെരുക്കി ഫ്ലാറ്റ് കെട്ടുന്ന സ്ഥലം സ്വന്തമാക്കുകയാണ് അയാളുടെ ലക്ഷ്യം. അതിനായി, വിശ്വനാഥന്റെ വീട്ടിൽ, അയാളില്ലാത്ത നേരത്ത്, ഗുണ്ടകളെ വിട്ട് ഇന്ദുവിനെ വിരട്ടുന്നുമുണ്ട് അവറാച്ചൻ.
ജോലിക്ക് ജോയിൻ ചെയ്ത ലതയെ ഉണ്ണികൃഷ്ണൻ ഓഫീസിലെത്തി ശല്യം ചെയ്യുന്നു. ശമ്പളത്തിൻ്റെ പങ്ക് തനിക്ക് തന്നില്ലെങ്കിൽ താൻ ചെയർമാനെക്കണ്ട് സത്യം പറയുമെന്ന് അയാൾ ലതയെ ഭീഷണിപ്പെടുത്തുന്നു. ഗത്യന്തരമില്ലാതെ ശമ്പളത്തിൻ്റെ മൂന്നിലൊന്ന് അയാൾക്ക് നല്കാമെന്ന് ലത സമ്മതിക്കുന്നു.
ഇതിനിടയിൽ, ഫ്ലാറ്റ് ബുക്ക് ചെയ്തവരുടെയും അവറാച്ചൻ്റെ ശല്യം സഹിക്കാതായപ്പോൾ കുറച്ച് പണം സംഘടിപ്പിക്കാനായി വിശ്വനാഥൻ മദ്രാസിനു പോകുന്നു. ലതയ്ക്ക് ശമ്പളം കിട്ടുന്ന ദിവസം പങ്ക് വാങ്ങാൻ ഉണ്ണികൃഷ്ണൻ അവളുടെ ഓഫീസിലെത്തുന്നു. എന്നാൽ ലത പിൻവാതിലിലൂടെ മുങ്ങി ഒരു ഓട്ടോറിക്ഷയിൽ കയറിപ്പോകുന്നു. പിറകെ മറ്റൊരു ഓട്ടോയിലെത്തുന്ന ഉണ്ണികൃഷ്ണന് അവൾ ഗത്യന്തരമില്ലാതെ കാശ് കൊടുക്കുന്നു. എന്നാൽ ഓട്ടോയിൽ നിന്നു തല പുറത്തിട്ടിരുന്ന ഉണ്ണികൃഷ്ണൻ വഴിയിൽ നിന്ന പോസ്റ്റ് കണ്ടില്ല!
കിട്ടിയ കാശു മുഴുവൻ ആശുപത്രിയിൽ കൊടുത്ത ഉണ്ണികൃഷ്ണൻ വീണ്ടും ലതയെക്കാണാനെത്തുന്നു. പക്ഷേ, അവൾ കാശ് കൊടുക്കാതെ അയാളെ ഓടിക്കുന്നു. അന്നു രാത്രി, വാടക കൊടുക്കാത്തതിനാൽ ലോഡ്ജിൽ നിന്നു പുറത്തായ ഉണ്ണികൃഷ്ണൻ പെട്ടിയും പടുക്കയുമായി ഇന്ദുവിൻ്റെ വീട്ടിലെത്തുന്നു. ഗത്യന്തരമില്ലാതെ ഇന്ദുവും ലതയും അയാളെ പുറത്തുള്ള ഗസ്റ്റ് റൂമിൽ താമസിക്കാൻ അനുവദിക്കുന്നു. ഇതിനിടയിൽ, അവറാച്ചൻ ഗുണ്ടകളുമായി വന്ന് ഇന്ദുവിനെ വിരട്ടുന്നു. എന്നാൽ, ഉണ്ണികൃഷ്ണൻ ഇടപെട്ട് അവരെ പറഞ്ഞു വിടുന്നു. അതോടെ ഇന്ദുവിന് അയാളോട് അടുപ്പം തോന്നുന്നു.
ഒരു ദിവസം ഇന്ദുവിൻ്റെ മുത്തശ്ശിയുടെ സഹായിയായ ഗുരുക്കൾ ഇന്ദുവിനെ കാണാനെത്തുന്നു. ഉണ്ണികൃഷ്ണനെ അയാൾ വിശ്വനാഥനാണെന്നു തെറ്റിദ്ധരിക്കുന്നു. ഉണ്ണി അതു തിരുത്തുന്നതിനു മുൻപ്, മുത്തശ്ശിക്ക് അസുഖം കൂടുതലാണെന്നും എത്രയും പെട്ടെന്ന് തറവാട്ടിൽ എത്തണം എന്നും ഗുരുക്കൾ അയാളോട് പറയുന്നു. അതു കേൾക്കുന്ന ഇന്ദു പരിഭ്രമിക്കുന്നു. ഓഫീസ് കഴിഞ്ഞെത്തുന്ന ലത കാര്യങ്ങളറിയുമ്പോൾ വിശ്വനാഥനായി ഉണ്ണിയെക്കൊണ്ടു പോകാമെന്നു പറയുന്നു. ആദ്യം ഇന്ദു സമ്മതിക്കുന്നില്ലെങ്കിലും, മുത്തശ്ശിയുടെ രോഗാവസ്ഥ ഓർത്ത് അവൾ വഴങ്ങുന്നു.
ഉണ്ണിയും ലതയുമൊത്ത് തറവാട്ടിലെത്തുമ്പോഴാണ്, തന്നെ അവിടെത്തിക്കാനുള്ള ഗുരുക്കളുടെ തന്ത്രമായിരുന്നു മുത്തശ്ശിയുടെ 'രോഗ'മെന്ന് ഇന്ദു അറിയുന്നത്. എന്നാലും ഇന്ദുവിനെ കണ്ടതോടെ മുത്തശ്ശിയും സന്തുഷ്ടയാകുന്നു. 'വിശ്വനാഥനെയും' മുത്തശ്ശിക്ക് ഇഷ്ടപ്പെടുന്നു. ഒരു രാത്രി എങ്ങനെങ്കിലും അവിടെ കഴിച്ചുകൂട്ടിയിട്ട് അവർ തിരികെപ്പോരുന്നു. അപ്പോഴേക്കും മദ്രാസിൽ നിന്ന് വിശ്വനാഥൻ വീട്ടിലെത്തിയിരുന്നു. അയല്ക്കാരനിൽ നിന്ന്, ഉണ്ണി അവിടെത്താമസിക്കുന്നതും മറ്റു കാര്യങ്ങളും അറിഞ്ഞ അയാൾ കോപാകുലനായി നില്ക്കുമ്പോഴാണ് ഇന്ദുവും ഉണ്ണിയും അവിടെ എത്തുന്നത്. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ അയാൾ ഉണ്ണിയെ തല്ലുന്നു. തുടർന്ന് ഉണ്ണി അവിടം വിട്ടു പോകുന്നു. പിന്നീട്, ലതയും ഇന്ദുവും പറയുമ്പോഴാണ് എന്താണുണ്ടായതെന്ന് വിശ്വനാഥൻ അറിയുന്നത്. ഇതിനിടയിൽ മദ്രാസിൽ നിന്നു ശരിയാക്കിയ പണം കിട്ടില്ലെന്ന് അറിയുന്ന വിശ്വനാഥൻ വീണ്ടും പ്രശ്നത്തിലാവുന്നു.
ഗുരുക്കൾ വീണ്ടും ഇന്ദുവിനെ കാണാനെത്തുന്നു. തറവാട് ഒഴികെയുള്ള സ്വത്തുകൾ എല്ലാം വിറ്റ് പണം ഇന്ദുവിന് നല്കിയിട്ട് കാശിയിൽ പോകാൻ മുത്തശ്ശി തീരുമാനിച്ചെന്നും അതിനു മുൻപ് കുറച്ചു ദിവസം ഇന്ദുവിനോടൊപ്പം താമസിക്കാൻ വരുന്നുണ്ടെന്നും അയാൾ പറയുന്നു. കുറച്ചു ദിവസത്തേക്ക് വീണ്ടും 'നാടകം കളിക്കണമെന്ന് ' ലതയും ഇന്ദുവും വിശ്വനാഥനോട് പറയുന്നു. എന്നാൽ വിശ്വനാഥന് അത് സമ്മതമല്ല. മുത്തശ്ശി തരുന്ന പണമുപയോഗിച്ച് പ്രശ്നങ്ങൾ തീർക്കാമെന്നും അതു കഴിഞ്ഞ് അവരോട് സത്യങ്ങൾ പറയാമെന്നും ഇന്ദു പറയുമ്പോൾ മനസ്സില്ലാമനസ്സോടെ വിശ്വനാഥൻ സമ്മതിക്കുന്നു. അയാൾ, - 'വിശ്വനാഥനാ'ക്കാൻ ഉണ്ണിയെ തേടിപ്പിടിച്ച് കൊണ്ടുവരുന്നു. ഉണ്ണിയും വിശ്വനാഥനും ഇന്ദുവും മായയും ചേർന്ന് ആൾമാറാട്ട നാടകം ഗംഭീരമാക്കുന്നു. ഗുരുക്കൾക്ക് ചില സംശയങ്ങൾ തോന്നുന്നെങ്കിലും അതൊക്കെ അവർ വിദഗ്ധമായി നേരിടുന്നു. ബാങ്കിലെത്തിയ പണം പിൻവലിക്കാൻ ഗുരുക്കളും മുത്തശ്ശിയും ഉണ്ണിയും പോകുന്നു. ബാങ്കിൽ നിന്നു പിൻവലിച്ച പണം ഉണ്ണിയെ ഏൽപിച്ചിട്ട് കാശിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ ഗുരുക്കളും മുത്തശ്ശിയും പോകുന്നു. അവർ മടങ്ങിയെത്തിയിട്ടും ഉണ്ണി എത്തുന്നില്ല.
Audio & Recording
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കാർമുകം മാറിൽ ചാർത്തീ |
കൈതപ്രം | ജോൺസൺ | ജി വേണുഗോപാൽ, കെ എസ് ചിത്ര |