മൊഹിയുദ്ദീൻ പാലക്കൽ

Mohiyudheen Palakkal
Date of Death: 
Saturday, 5 April, 2014
മൊയ്തീൻ

ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലെ അഭിനയത്തിലൂടെ കഴിവു തെളിയിച്ച നടനാണു മൊഹിയുദ്ദീൻ പാലക്കൽ (മൊയ്തീൻ). പാണമ്പ്ര ഇത്തിക്കാപറമ്പിൽ പാലക്കൽ മൊഹിയുദ്ദീൻ എന്നാണു മുഴുവൻ പേര്. മക്കൾ മാഹാത്മ്യം, ഇരട്ടക്കുട്ടികളുടെ അച്ഛൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കേരളവർമ്മ പഴശ്ശിരാജ തുടങ്ങി മുപ്പത്തിയഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച മിക്ക സിനിമകളിലും ഹാസ്യ കഥാപാത്രങ്ങളെയാണു അവതരിപ്പിച്ചതു. "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്" സിനിമയിൽ ഡ്രൈവിംഗ് പഠിക്കാൻ വരുന്ന വൃദ്ധന്റെ വേഷവും അതിലെ തമാശ രംഗങ്ങളും ശ്രദ്ധിക്കപ്പെട്ടവയാണു.

ചാത്തമംഗലം എഞ്ചിനീയറിംഗ് കോളേജിൽ ഡ്രൈവറായിരുന്നു. കൂടാതെ ഗായകൻ, തബലിസ്റ്റ്, ഹാർമോണിസ്റ്റ് തുടങ്ങിയ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 

ഭാര്യമാർ: പരേതയായ റുഖിയ, സൈനബ. മക്കൾ: ഹുസൈൻ, അസ്മാബി, സാബിറ, കമറുദ്ദീൻ (സിനിമ കലാസംവിധായകൻ), അക്ബർ, മുസ്തഫ.

2014 ഏപ്രിൽ 5നു എൺപത്തിയഞ്ചാമത്തെ വയസ്സിൽ അന്തരിച്ചു.

 കടപ്പാട്: മാതൃഭൂമി (http://www.mathrubhumi.com/story.php?id=444515)