അഴകിയ രാവണൻ
അഴകിയ രാവണൻ എന്ന പേര് അന്വര്ത്ഥം ആക്കുന്ന തരത്തിൽ അതി-ആർഭാടത്തോടെ ജീവിക്കുന്ന,മുംബൈയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് ചില രഹസ്യങ്ങളുമായി തിരിച്ചെത്തുന്ന ശങ്കർദാസിന്റെ കഥ. കുട്ടിക്കാലത്തെ പ്രണയം ഉള്ളിൽ സൂക്ഷിക്കുന്ന ശങ്കർദാസ് തന്റെ പ്രണയസാഫല്യം നേടാനായി ചെയ്ത് കൂട്ടുന്ന രസകരമായ സംഭവങ്ങൾ സസ്പെൻസ് നിറഞ്ഞ ക്ലൈമാക്സിലേക്ക് ചിത്രത്തെ നയിക്കുന്നു.
Actors & Characters
Actors | Character |
---|---|
ശങ്കർദാസ് | |
ടെയ്ലർ അംബുജാക്ഷൻ | |
അനുരാധ | |
ശരത് | |
ചാത്തോത്തെ പണിക്കർ | |
ടി പി വി കുറുപ്പ്/കരയോഗം പ്രസിഡന്റ് | |
വർഗ്ഗീസ് | |
അനുരാധയുടെ ബാല്യം | |
അനിയത്തി സന്ധ്യ | |
നിർമ്മൽ | |
ഗോമതിയമ്മ | |
സംഗീതസംവിധായകൻ | |
നടൻ ജഗദീഷ് | |
സഹസംവിധായകൻ | |
ഛായാഗ്രാഹകൻ | |
സിനിമാനടൻ | |
സിനിമാനടി | |
ശരത്തിന്റെ അമ്മ | |
സിനിമാനടൻ | |
സിനിമാനടൻ | |
സ്റ്റീഫൻ | |
കുട്ടിശങ്കരൻ (മമ്മൂട്ടിയുടെ ബാല്യം) | |
കരയോഗം ഭാരവാഹി | |
കരയോഗം ഭാരവാഹി |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
വിദ്യാസാഗർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 1 996 |
സുജാത മോഹൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായിക | 1 996 |
കഥ സംഗ്രഹം
- കമലിന്റെ സംവിധാന സഹായി ആയി പ്രവർത്തിച്ച് പിൽക്കാലത്ത് മലയാളത്തിലെ മുൻനിര സംവിധായകനായി മാറിയ ലാൽജോസ് ഈ സിനിമക്കുള്ളിലെ സിനിമയിൽ സഹസംവിധായകനായിത്തന്നെ അഭിനയിക്കുന്നു.ഈ സിനിമയുടെ സംവിധാനസഹായി കൂടിയായിരുന്നു ലാൽജോസ്.
- തോന്നക്കൽ പഞ്ചായത്തിലെ ഓരോ അരിമണികളും പെറുക്കിയെടുത്തു എന്ന് തുടങ്ങുന്ന ഇന്നസെന്റിന്റെ സിനിമാ അഭിനയത്തിലെ ഡയലോഗ് പിൽക്കാലത്ത് ഒരു ഹിറ്റ് ഡയലോഗായി മാറി.
- മലയാളത്തിലെ മുൻ നിര നായികയായിത്തീർന്ന കാവ്യാ മാധവൻ ഈ ചിത്രത്തിൽ നായികയുടെ ബാല്യകാലം അഭിനയിക്കുന്നു.
വേദനിക്കുന്ന കോടീശ്വരൻ എന്ന് സ്വന്തമായി വിശേഷിപ്പിക്കുന്ന ശങ്കർദാസ്(മമ്മൂട്ടി) എന്ന ബിസിനസ് രാജാവ് മുംബൈയിൽ നിന്ന് താൻ ജനിച്ചുവളർന്ന ആലപ്പുഴയിലുള്ള ഗ്രാമത്തിലേക്ക് സന്ദർശനത്തിനായി എത്തുന്നു.ആ ഗ്രാമത്തിലെ തയ്യൽക്കാരനും നോവലിസ്റ്റുമായ അംബുജാക്ഷനോട് (ശ്രീനിവാസൻ) മാത്രമാണ് അയാൾ അവന്റെ പണ്ടത്തെ കളിക്കൂട്ടുകാരനായ കുട്ടിശങ്കരൻ ആണെന്ന് വെളിപ്പെടുത്തുന്നത് .ചാത്തോത്തെ പണിക്കരെന്ന ജന്മിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന കുട്ടിശങ്കരൻ പണിക്കരുടെ മകൾ അനുരാധയെ ഉമ്മ വച്ചതിന്റെ പേരിൽ പിതാവിൽ നിന്ന് ക്രൂരശിക്ഷയുമേറ്റ് നാടുവിടുകയായിരുന്നു.അഴകിയ രാവണന്റെ സ്വഭാവമുള്ള ശങ്കർദാസിനെ അംബുജാക്ഷൻ സിനിമാനിർമ്മാണത്തിലേക്ക് പ്രേരിപ്പിക്കുന്നു.അനുരാധയുടെ(ഭാനുപ്രിയ) സ്നേഹം പിടിച്ചു പറ്റാനുള്ള ഒരു മാർഗ്ഗമായി ശങ്കർദാസ് സിനിമാഷൂട്ടിംഗ് ലൊക്കേഷനായി ചാത്തോത്തെ തറവാട്ട് വീട് ഉപയോഗിക്കുന്നു. സിനിമാസംവിധായകൻ ശരത്തുമായി (ബിജു മേനോൻ) ഇഷ്ടത്തിലാണ് അനുരാധയെന്ന് മനസിലാക്കുന്ന ശങ്കർദാസ് ദാരിദ്ര്യത്തിലുള്ള അവളുടെ കുടുംബത്തെ സഹായിച്ചു കൊണ്ട് അവളുടെ സ്നേഹം നേടിയെടുക്കാമെന്ന് വ്യാമോഹിക്കുന്നു.അതേ സഹായത്തിന്റെ കണക്ക് പറഞ്ഞ് അവളുടെ അച്ഛൻ പണിക്കരെ(രാജൻ പി ദേവ്) സമീപിക്കുകയും അവളെ വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്യുന്നു. അനിയന്റെ ഹൃദയശസ്ത്രക്രിയക്കും അനിയത്തിയുടെ പഠിപ്പിനുമൊക്കെ ഉണ്ടായ ലക്ഷക്കണക്കിന് രൂപയുടെ കടത്തിന്റെ ബാധ്യത നിറവേറ്റാൻ ഗത്യന്തരമില്ലാതെ ശങ്കർദാസിനെ വിവാഹം കഴിക്കാൻ അനുരാധ തയ്യാറാവുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
ലഭ്യമായ എല്ലാ അടിസ്ഥാന വിവരങ്ങളും ചേർത്തു |