പ്രണയമണിത്തൂവൽ - F
പ്രണയ മണി തൂവൽ പൊഴിയും പവിഴ മഴ
മഴവിൽ കുളിരഴകു വിരിഞ്ഞൊരു വർണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധർവ ഗാനമീ മഴ (2)
അദ്യാനുരാഗ രാമഴ (പ്രണയ..)
അരികിൽ വരുമ്പോൾ പനിനീർ മഴ
അകലത്തു നിന്നാൽ കണ്ണീർ മഴ
മിണ്ടു ന്നതെല്ലാം തെളിനീർ മഴ
പ്രിയ ചുംബനങ്ങൾ പൂന്തേൻ മഴ
മെല്ലെ മാറോടു ചേർന്നു നിൽക്കുമ്പോൽ
ഉള്ളിൽ ഇളനീർ മഴ (2)
പുതുമഴ ആ..ആ..ആ ( പ്രണയ...)
വിരഹങ്ങളേകീ ചെന്തീ മഴ
അഭിലാഷമാകെ മായാ മഴ
സാന്ത്വനം പെയ്തു കനിവിൻ മഴ
മൗനങ്ങൾ പാടീ മൊഴി നീർ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിൻ മഴ (2)
സ്വരമഴ ആ..ആ..ആ..(പ്രണയ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
pranayamanithooval pozhiyum - F
Additional Info
Year:
1996
ഗാനശാഖ: